ട്രെയിനില്‍ നിന്ന് വീണ് രണ്ടു പേര്‍ മരിച്ചു

തൃശൂരില്‍ ട്രെയിനില്‍ നിന്ന് വീണ് രണ്ടു പേര്‍ മരിച്ചു. കൊരട്ടിയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്ന് ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം. കൊരട്ടി സ്വദേശികളായ കൃഷ്ണകുമാര്‍, സജ്ഞയ് എന്നിവരാണ് മരിച്ചത്. കൊച്ചിയില്‍ നിന്ന് മടങ്ങുമ്പോഴാണ് അപകടം. കൊരട്ടിയില്‍ സ്റ്റോപ്പില്ലാത്ത ട്രെയിനിലായിരുന്നു ഇവര്‍ കയറിയത്.

കാട്ടാന ആക്രമണം; സ്‌കൂള്‍ ചുറ്റുമതിലും ഒന്നര ഏക്കറിലെ കുരുമുളക് തോട്ടവും നശിപ്പിച്ചു

കണ്ണൂര്‍ ആളത്ത് കാട്ടാന ആക്രമണം. ആറളം ഫാമില്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിന്റെ ചുറ്റുമതിലും ഒന്നര ഏക്കര്‍ സ്ഥലത്തെ കുരുമുളക് തോട്ടവും കാട്ടാനക്കൂട്ടം നശിപ്പിച്ചു.കടുവാ ഭീതിക്ക് പിന്നാലെ കാട്ടാന ആക്രമണവും പ്രദേശവാസികളെ ആശങ്കയിലാക്കിയിരിക്കുകയാണ്.

ആറളം മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളിന്റെ 20 മീറ്ററോളം ഭാഗം
ചുറ്റുമതിലാണ് കാട്ടാന തകര്‍ത്തത്. ആറളം ഫാം കാര്‍ഷിക നഴ്‌സറിയുടെ അധീനതയിലുള്ള ഒന്നര ഏക്കര്‍ സ്ഥലത്തെ കുരുമുളക് തോട്ടവും നശിപ്പിച്ചു.മേഖലയില്‍ തെങ്ങുകളും വ്യാപകമായി നശിപ്പിച്ചിട്ടുണ്ട്.
ഫാമിനകത്തുള്ള കാട്ടാനകളെ വനത്തിലേക്ക് തുരത്തുവാനുള്ള നടപടികള്‍ ആരംഭിച്ചെങ്കിലും ഇപ്പോള്‍ നിര്‍ത്തി വച്ചിരിക്കുകയാണ്. കടുവാ ഭീതിക്ക് പിന്നാലെ കാട്ടാന ആക്രമണവും ഉണ്ടായതോടെ ദുരിതത്തിലാണ് ഫാം നിവാസികള്‍.

ഫാമില്‍ കാട്ടാനക്കൂട്ടം തമ്പടിച്ചിട്ടുണ്ടെന്നാണ് പ്രദേശവാസികള്‍ ചൂണ്ടിക്കാട്ടുന്നത്.ഇതില്‍ മൂന്ന് ആനകളാണ് നാശം വരുത്തിയത്. ഫാമില്‍ തമ്പടിച്ച കാട്ടാനളെ തുരത്തി സുരക്ഷ ഒരുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News