നഗരസഭ വ്യാജക്കത്ത്; CBI അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി

തിരുവനന്തപുരം കോര്‍പ്പറേഷനിലെ കരാര്‍ നിയമനവുമായി ബന്ധപ്പെട്ട കത്തില്‍ ജുഡീഷ്യല്‍ അന്വേഷണമോ സിബിഐ അന്വേഷണമോ ആവശ്യമില്ലെന്ന് ഹൈക്കോടതി. മുന്‍ കൗണ്‍സിലര്‍ ജി എസ് ശ്രീകുമാര്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് ഹൈക്കോടതി തളളിയത്. കത്ത് വ്യാജമാണെന്നും ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുകയാണെന്നുമുളള മേയറുടെ വാദം അംഗീകരിച്ചായിരുന്നു ഹൈക്കോടതി വിധി.

തിരുവനന്തപുരം കോര്‍പ്പറേഷന്‍ മുന്‍ കൗണ്‍സിലര്‍ ജി എസ് ശ്രീകുമാര്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് ഹൈക്കോടതി തളളിയത്. കരാര്‍ നിയമനവുമായി ബന്ധപ്പെട്ട കത്തില്‍ മേയര്‍ സ്വജനപക്ഷപാതം കാണിച്ചുവെന്നും സത്യപ്രതിജ്ഞാലംഘനം നടത്തിയെന്നുമായിരുന്നു ഹര്‍ജിക്കാരന്റെ ആരോപണം. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ആയിരത്തിലധികം അനധികൃത നിയമനങ്ങള്‍ കോര്‍പ്പറേഷനില്‍ നടന്നതായും ഹര്‍ജിക്കാരന്‍ ആരോപിച്ചു. എന്നാല്‍ തന്റേതെന്ന പേരില്‍ പുറത്തുവന്ന കത്ത് വ്യാജമാണെന്ന് മേയര്‍ ആര്യാ രാജേന്ദ്രന്‍ ഹൈക്കോടതിയെ അറിയിച്ചു. വ്യാജ കത്തില്‍ കേസ്സ് രജിസ്റ്റര്‍ ചെയ്തതായും അന്വേഷണം പുരോഗമിക്കുന്നതായും ക്രൈംബ്രാഞ്ചും കോടതിയെ അറിയിച്ചിരുന്നു.

എഫ് ഐ ആറിന്റെ പകര്‍പ്പ് കോടതിക്ക് കൈമാറുകയും ചെയ്തു. നിലവിലെ അന്വേഷണം കൊണ്ട് കുറ്റകൃത്യം തെളിയിക്കാനാകുമെന്നും അതിനാല്‍ ഹര്‍ജി നിലനില്‍ക്കില്ലെന്ന പ്രോസിക്യൂഷന്‍ വാദം ജസ്റ്റീസ് കെ ബാബുവിന്റെ സിംഗില്‍ ബെഞ്ച് അംഗീകരിക്കുകയായിരുന്നു. ഇതോടെ ആരോപണവും പ്രതിഷേധങ്ങളുമായെത്തിയ പ്രതിപക്ഷത്തിന് കോടതി വിധി വലിയ തിരിച്ചടിയായി മാറുകയും ചെയ്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News