ഏറ്റവും മികച്ച കലോത്സവമായി കോഴിക്കോട് കലോത്സവത്തെ മാറ്റും: മന്ത്രി മുഹമ്മദ് റിയാസ്

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തെ വരവേല്‍ക്കാനൊരുങ്ങുകയാണ് കോഴിക്കോട് നഗരം. 61-ാം സംസ്ഥാന കേരള സ്‌കൂള്‍ കലോത്സവത്തിന്റെ പ്രധാന വേദിയുടെ പന്തലിന് കാല്‍ നാട്ടി. കോഴിക്കോട് വെസ്റ്റ്ഹില്‍ വിക്രം മൈതാനത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് കാല്‍ നാട്ടല്‍ കര്‍മ്മം നിര്‍വ്വഹിച്ചു. ഏറ്റവും മികച്ച കലോത്സവമായി കോഴിക്കോട് കലോത്സവത്തെ മാറ്റുമെന്ന് മുഹമ്മദ് റിയാസ് പറഞ്ഞു.

ഇന്ത്യന്‍ ആര്‍മിയുടെ അധീനതയിലുള്ള 8 ഏക്കര്‍ വരുന്ന വിക്രം മൈതാനമാണ് പ്രധാന വേദി. ഇതടക്കം 24 വേദികളിലായാണ് കലാമത്സരങ്ങള്‍ അരങ്ങേറുക. ഏറ്റവും മികച്ച കലോത്സവമായി കോഴിക്കോട് കലോത്സവത്തെ മാറ്റുമെന്ന് മുഹമ്മദ് റിയാസ് പറഞ്ഞു. തോട്ടത്തില്‍ രവീന്ദ്രന്‍ എംഎല്‍എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ സ്റ്റേജ്-പന്തല്‍ കമ്മിറ്റി ഭാരവാഹികള്‍, വിവിധ കമ്മിറ്റി കണ്‍വീനര്‍മാര്‍, വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News