കേരളത്തിൻ്റെ ആരോഗ്യമേഖല ഏവർക്കും മാതൃക: മുഖ്യമന്ത്രി

കേരളത്തിൻ്റെ ആരോഗ്യമേഖല എല്ലാവർക്കും മാതൃകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സുസ്ഥിര വികസനത്തിലെ കാലാനുസൃതമായ മാറ്റം സംസ്ഥാനത്തിന് ഏറെ ഗുണം ചെയ്തുവെന്നും ജഞാന വിനിമയ ഗവേഷണം ദേശീയ സമ്മേളനം ഉദ്ഘാടനം ചെയ്‌തുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു. ഉന്നത വിദ്യാഭ്യാസത്തിന് സംസ്ഥാനത്ത് കൂടുതൽ അവസരം സൃഷ്ടിക്കുമെന്നും സംസ്ഥാനത്തിന് പുറത്ത് പഠനത്തിന് പോകാൻ ശ്രമിക്കുന്ന പ്രവണത കുറയ്ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഗവേഷണ രംഗം ഇനിയും മെച്ചപ്പെടണം. പല കുറവുകൾ ഇപ്പോഴും നിലനിൽക്കുന്നുണ്ട്. രാജ്യത്തിന്റെ പലഭാഗത്തും ജീവിക്കുന്നവർ പല കാരണങ്ങൾ കൊണ്ടും ഭയത്തോടെയാണ് കഴിയുന്നത്.
എന്നാൽ കേരളത്തിൽ അങ്ങനെയല്ല. കേരളത്തിന്റെ സമാധാന അന്തരീക്ഷം അട്ടിമറിക്കാൻ പലരും ശ്രമിക്കുന്നുണ്ടെന്നും മത നിരപേക്ഷതയിലൂടെ കേരളം ഇതിനെ നേരിട്ട് മുന്നോട്ടു പോകുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here