സ്പീക്കറെന്ന നിലയില്‍ ഷംസീര്‍ നടത്തുന്നത് മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍: എ കെ ആന്റണി

സ്പീക്കര്‍ എ എന്‍ ഷംസീറിനെ അഭിനന്ദിച്ച് മുന്‍ മുഖ്യമന്ത്രി എ കെ ആന്റണി. സ്പീക്കറെന്ന നിലയില്‍ മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് ഷംസീര്‍ നടത്തുന്നതെന്ന് എ കെ ആന്റണി പറഞ്ഞു. നിയമസഭയുടെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ച പുസ്തകോത്സവത്തിന് ക്ഷണിക്കാനാണ് സ്പീക്കര്‍ എ എന്‍ ഷംസീര്‍ മുന്‍മുഖ്യമന്ത്രി എ കെ ആന്റണിയുടെ വസതിയിലെത്തിയത്. പത്ത് മിനിറ്റോളം ഇരുവരും സംസാരിച്ചു. സ്പീക്കറെന്ന നിലയില്‍ മികച്ച പ്രവര്‍ത്തനമാണ് ഷംസീര്‍ നടത്തുന്നതെന്ന് എ കെ ആന്റണി പറഞ്ഞു. വനിതകളെ സ്പീക്കര്‍ പാനലില്‍ ഉള്‍പ്പെടുത്തിയത് മാതൃകാപരമാണെന്നും അദ്ദേഹം പറഞ്ഞു.

പൊതുപരിപാടിയില്‍ പങ്കെടുക്കാന്‍ തുടങ്ങിയാല്‍ നിയമസഭയുടെ ചടങ്ങിനെത്താമെന്ന് എ കെ ആന്റണി ഉറപ്പ് നല്‍കിയതായി സ്പീക്കര്‍ അറിയിച്ചു. നിയമസഭയുടെ ഉപഹാരം സ്പീക്കര്‍ എ കെ ആന്റണിക്ക് സമ്മാനിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here