ഇന്ത്യയെ നടുക്കിയ നിര്‍ഭയ കേസിന് ഇന്ന് 10 വയസ്

രാജ്യത്തെ നടുക്കിയ നിര്‍ഭയ കേസിന് ഇന്ന് 10 വയസ്സ്. 2012 ഡിസംബര്‍ 16നാണ് സുഹൃത്തിനൊപ്പം ബസില്‍ സഞ്ചരിക്കുകയായിരുന്ന പെണ്‍കുട്ടിയെ രാജ്യ തലസ്ഥാനത്ത് ക്രൂര പീഡനത്തിനിരയാക്കിയത്. ഡ്രൈവര്‍ ഉള്‍പ്പെടെ ആറ് പേരാണ് ബസില്‍ ഉണ്ടായിരുന്നത്. 2020 മാര്‍ച്ച് 20നാണ് നിര്‍ഭയ കേസ് കുറ്റവാളികളെ തൂക്കിലേറ്റിയത്.

ലഹരിയില്‍ മുങ്ങിയ ഒരു കൂട്ടര്‍ നിര്‍ഭയയെ ബസ്സിന്റെ പിന്നിലേക്ക് വലിച്ചിഴച്ച് ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. കൂട്ടബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടിയുടെ സ്വകാര്യഭാഗങ്ങളില്‍ ഇരുമ്പ് വടി കുത്തിയിറക്കി. ഇങ്ങനെ സമാനതകളില്ലാത്ത ക്രൂരതയാണ് ആ ബസിനുള്ളില്‍ അരങ്ങേറിയത്. ഒരു സ്ത്രീ അവളുടെ ജീവിതകാലത്ത് നേരിടാവുന്ന യാതനകള്‍ക്കും അപ്പുറമായിരുന്നു ആ കൊടും ക്രൂരകൃത്യം.
ഗുരുതരമായി പരിക്കേറ്റ നിര്‍ഭയയെയും സുഹൃത്തിനേയും പ്രതികള്‍ മഹിപാല്‍ ഫ്ളൈഓവറിന് സമീപത്തെ റോഡിലേക്ക് വലിച്ചെറിഞ്ഞു.രാജ്യം ചെറുത്ത് നില്‍പ്പിന്റെ പ്രതീകമായി നിര്‍ഭയ എന്നു വിളിച്ച അവള്‍ സിംഗപ്പൂരിലെ ആശുപത്രിയില്‍ വെച്ച് ഡിസംബര്‍ 29ന് മരിച്ചു.

നിര്‍ഭയ കേസില്‍ കുറ്റവാളികളെ മാര്‍ച്ച് 20ന് തന്നെ തൂക്കിലേറ്റാന്‍ വിധിച്ചു. മരണവാറന്റ് സ്റ്റേ ചെയ്യാനാകില്ലെന്ന് ദില്ലി കോടതി വ്യക്തമാക്കിയതോടെയാണിത്. ശിക്ഷ നടപ്പാക്കുന്നത് നീട്ടിവെക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതികളുടെ ഹര്‍ജികള്‍ ദില്ലി പട്യാല ഹൗസ് കോടതി തള്ളി. മരണവാറണ്ട് സ്റ്റേ ചെയ്യാനാകില്ല എന്ന വിചാരണ കോടതി വിധി ചോദ്യം ചെയ്തുള്ള ഹര്‍ജി ഹൈക്കോടതി തള്ളി. 2020 മാര്‍ച്ച് 20 അര്‍ദ്ധരാത്രി – മരണവാറണ്ട് സ്റ്റേ ചെയ്യാനാകില്ല എന്ന വിചാരണ കോടതി വിധി ചോദ്യം ചെയ്ത് സുപ്രീംകോടതിയെ സമീപിച്ചെങ്കിലും അവിടെയും ഹര്‍ജി തള്ളുകയായിരുന്നു.2020 മാര്‍ച്ച് 20 പുലര്‍ച്ചെ 5.30 – നിര്‍ഭയ കേസ് കുറ്റവാളികളെ തൂക്കിലേറ്റി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News