ബിജെപിയും കോൺഗ്രസും സമരം അവസാനിപ്പിക്കണം; തെറ്റ് തിരുത്താൻ തയാറാവണം: മേയർ ആര്യ രാജേന്ദ്രൻ

ബിജെപിയും കോൺഗ്രസും ഇനിയെങ്കിലും സമരം അവസാനിപ്പിക്കണമെന്ന് മേയര്‍ ആര്യ രാജേന്ദ്രന്‍. തെറ്റ് തിരുത്താൻ തയ്യാറാകണമെന്നും ഭരണസമിതി ചുമതലയേറ്റ നാൾ മുതൽ നിഷേധാത്മക നിലപാടാണ് പ്രതിപക്ഷത്തിനെന്നും മേയര്‍ വിമര്‍ശിച്ചു. നിയമപരമായി മുന്നോട്ടു പോകുമ്പോൾ അതിൻറെ വിധിയേയും അംഗീകരിക്കാൻ തയ്യാറാകണമെന്നും ആര്യ രാജേന്ദ്രന്‍ തിരുവന്തപുരത്ത് പ്രതികരിച്ചു.

തിരുവനന്തപുരം കോര്‍പ്പറേഷനിലെ കരാര്‍ നിയമനവുമായി ബന്ധപ്പെട്ട വ്യാജ കത്തില്‍ ജുഡീഷ്യല്‍ അന്വേഷണമോ സിബിഐ അന്വേഷണമോ ആവശ്യമില്ലെന്ന് ഹൈക്കോടതി വിധി വന്നിരുന്നു. മുൻ കൗൺസിലർ ജി എസ് ശ്രീകുമാർ സമർപ്പിച്ച ഹർജിയാണ് ഹൈക്കോടതി തളളിയത്. കത്ത് വ്യാജമാണെന്നും ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുകയാണെന്നുമുളള മേയറുടെ വാദം അംഗീകരിച്ചായിരുന്നു ഹൈക്കോടതി വിധി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here