എണ്ണക്കമ്പനികള്‍ക്ക് ലാഭനികുതിയില്‍ ഇളവ് വരുത്തി കേന്ദ്രസര്‍ക്കാര്‍

അസംസ്‌കൃത എണ്ണ, ഡീസല്‍, വിമാന ഇന്ധനം എന്നിവയില്‍ കമ്പനികള്‍ക്ക് അപ്രതീക്ഷിതമായി ലഭിക്കുന്ന ലാഭനികുതിയില്‍ കുറവ് വരുത്തി കേന്ദ്ര സര്‍ക്കാര്‍. അസംസ്‌കൃത എണ്ണയ്ക്ക് ചുമത്തിയിരുന്ന നികുതി 4900 രൂപയില്‍ നിന്ന് 1700 ആയി കുറച്ചു. ഡീസലിന് 8 രൂപയില്‍ നിന്ന് 5 രൂപയായും വിമാന ഇന്ധന നികുതി 5 രൂപയില്‍ നിന്ന് 1.5 രൂപയായും കുറച്ചു.

അസംസ്‌കൃത എണ്ണയ്ക്ക് ചുമത്തുന്ന അപ്രതീക്ഷിത ലാഭനികുതി വെട്ടിക്കുറച്ച് കേന്ദ്രസര്‍ക്കാര്‍. വിന്‍ഡ് ഫാള്‍ ടാക്‌സ് എന്നാണ് ഈ ടാക്‌സ് അറിയപെടുന്നത്.തദ്ദേശീയമായി ഉല്‍പ്പാദിപ്പിക്കുന്ന അസംസ്‌കൃത എണ്ണയ്ക്കാണ് ഇത് ബാധകമാകുക. ഒഎന്‍ജിസി ഉള്‍പ്പെടെയുള്ള എണ്ണ ഉല്‍പ്പാദക കമ്പനികള്‍ ഉല്‍പ്പാദിപ്പിക്കുന്ന അസംസ്‌കൃത എണ്ണയ്ക്ക് ടണ്ണിന് 4900 രൂപയാണ് അപ്രതീക്ഷിത ലാഭ നികുതിയായി ചുമത്തിയിരുന്നത്. എന്നാല്‍ എണ്ണ കമ്പനികള്‍ക്ക് ലാഭനികുതി 1700 രൂപയായാണ് കുറച്ചത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി ക്രൂഡ് ഓയില്‍ വില അനിയന്ത്രിതമായി വര്‍ധിക്കുകയാണ്. അന്താരാഷ്ട്ര വില അടിസ്ഥാനമാക്കിയാണ് പ്രാദേശിക കമ്പനികളും ക്രൂഡ് ഓയില്‍ വില്‍ക്കുന്നത്. അത് കൊണ്ട് തന്നെ അപ്രതീക്ഷിതമായി വലിയ ലാഭമാണ് പ്രാദേശിക കമ്പനികള്‍ ഉണ്ടാക്കുന്നത്.

കയറ്റുമതി ചെയ്യുന്ന ഡീസലിന് ലിറ്ററിന് എട്ടുരൂപയാണ് തീരുവ ചുമത്തിയിരുന്നത്. ഇത് അഞ്ചുരൂപയായി കുറയ്ക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു. ഏവിയേഷന്‍ ടര്‍ബൈന്‍ ഇന്ധനത്തിന്റെ വിന്‍ഡ് ഫാള്‍ ടാക്‌സ് ലിറ്ററിന് 5 രൂപയില്‍ നിന്ന് 1.5 രൂപയായും കുറച്ചു. പ്രതിമാസം രണ്ടുതവണയാണ് എണ്ണവില കേന്ദ്രസര്‍ക്കാര്‍ പുനഃ പരിശോധിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. പുതുക്കിയ നികുതി നിരക്കുകള്‍ ഇന്നുമുല്‍ പ്രാബല്യത്തില്‍ വന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here