അഖിലേന്ത്യാ കിസാന്‍ സഭ; ജനറല്‍ സെക്രട്ടറി വിജു കൃഷ്ണന്‍; പ്രസിഡണ്ട് അശോക് ധാവ്‌ളെ

മോദി സര്‍ക്കാരിനെതിരെ രണ്ടാം ഘട്ട കര്‍ഷകപ്രക്ഷോഭത്തിന് ആഹ്വാനം ചെയ്ത് കിസാന്‍ സഭ ദേശീയ സമ്മേളനം. ഏപ്രില്‍ 5 ന് 10 ലക്ഷം പേര്‍ അണിനിരക്കുന്ന പാര്‍ലമെന്റ്് മാര്‍ച്ച് സംഘടിപ്പിക്കാനും സമ്മേളനം തീരുമാനിച്ചു. അഖിലേന്ത്യാ പ്രസിഡന്റായി അശോക് ധാവ്ളെയേയും ജനറല്‍ സെക്രട്ടറിയായി വിജു കൃഷ്ണനേയും തെരഞ്ഞെടുത്തു. തൃശൂരില്‍ ചേര്‍ന്ന കിസാന്‍സഭ അഖിലേന്ത്യാ സമ്മേളനമാണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്. പി കൃഷ്ണപ്രസാദാണ് ഫിനാന്‍സ് സെക്രട്ടറി.

ഫാസിസത്തിനും വര്‍ഗ്ഗീയതക്കും എതിരെ ബഹുജന മുന്നേറ്റം ഉയര്‍ന്ന് വരണമെന്ന് സമ്മേളനം ആഹ്വാനം ചെയ്തു. രണ്ടാം ഘട്ട കര്‍ഷക പ്രക്ഷോഭം സംഘടിപ്പിക്കും. ഇതിന്റെ ഭാഗമായി ഏപ്രില്‍ 5 ന് 10 ലക്ഷം പേര്‍ പാര്‍ലമെണ്ടിലേക്ക് മാര്‍ച്ച് ചെയ്യും. ജന വിരുദ്ധ കര്‍ഷക വിരുദ്ധ നയങ്ങള്‍ തുടരുന്ന മോദി സര്‍ക്കാരിനെതിരെയുള്ള പ്രതിഷേധം പാര്‍ലമെണ്ട് മാര്‍ച്ചില്‍ അലയടിക്കും. കിസാന്‍ സഭയുടെ പ്രവര്‍ത്തനം രാജ്യത്തെ എല്ലാ ഗ്രാമങ്ങളിലേക്കും വ്യാപിപ്പിക്കും. അംഗത്വം 2 കോടിയായി വര്‍ദ്ധിപ്പിക്കാനും സമ്മേളനം തീരുമാനിച്ചു.

അഖിലേന്ത്യാ പ്രസിഡന്റായി അശോക് ധാവ്ളെയേയും ജനറല്‍ സെക്രട്ടറിയായി വിജു കൃഷ്ണനേയും തെരഞ്ഞെടുത്തു .കേരളത്തില്‍നിന്ന് സെന്‍ട്രല്‍ കൗണ്‍സിലിലേക്ക് ഒമ്പതുപേരെ തെരഞ്ഞെടുത്തു. കേരളത്തില്‍ നിന്നുള്ള ഇ പി ജയരാജന്‍, എം വിജയകുമാര്‍, എസ് കെ പ്രീജ എന്നിവരുള്‍പ്പെടെ 9 വൈസ് പ്രസിഡണ്ടുമാരെയും സമ്മേളനം തെരഞ്ഞെടുത്തു. 9 ജോയിന്റ് സെക്രട്ടറിമാരില്‍ മലയാളിയായ വത്സന്‍ പനോളിയും ഉള്‍പ്പെടും. പി കൃഷ്ണപ്രസാദ് ഫിനാന്‍സ് സെക്രട്ടറിയായി തുടരും.

തൃശൂരിലെ കെ വരദരാജന്‍ നഗറില്‍ 4 ദിവസങ്ങളിലായി നടന്ന പ്രതിനിധി സമ്മേളനത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 806 പ്രതിനിധികള്‍ പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News