ജി20 ഉച്ചകോടിക്കായി മഹാ നഗരമൊരുങ്ങി; മുംബൈ ചേരികള്‍ ഷീറ്റുപയോഗിച്ച് ദാരിദ്ര്യം ഒളിപ്പിച്ചെന്ന് സോഷ്യല്‍ മീഡിയ

ജി20 ഉച്ചകോടിയുടെ ഭാഗമായെത്തിയ വിദേശ പ്രതിനിധികളടക്കം യാത്ര ചെയ്യുന്ന വഴികളിലെ ചേരി പ്രദേശങ്ങളാണ് ഷീറ്റുപയോഗിച്ച് മറയ്ക്കുന്നത്. എന്നാല്‍ ചേരി പ്രദേശം മറച്ചതല്ലെന്നും നഗര സൗന്ദര്യവത്കരണത്തിന്റെ ഭാഗമായുള്ള നടപടിയാണെന്നുമാണ് നഗരസഭയുടെ വിശദീകരണം. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സന്ദര്‍ശനത്തോടനുബന്ധിച്ച് ഗുജറാത്തിലെ അഹമ്മദാബാദില്‍ ചേരി പ്രദേശങ്ങള്‍ മറച്ച് മതില്‍ കെട്ടിയതിന് സമാനമായാണ് മുംബൈയിലും ദരിദ്ര പ്രദേശങ്ങളായ ചേരികളെ ഷീറ്റുകള്‍ കൊണ്ട് മൂടി ദാരിദ്ര്യം ഒളിപ്പിച്ചത്.

എന്നാല്‍, ദാരിദ്ര്യം മറക്കുന്നതിലല്ല മാറ്റുന്നതിലാകണം സര്‍ക്കാര്‍ നടപടികളെന്നാണ് പലരും സമൂഹ മാധ്യമങ്ങളില്‍ പ്രതികരിച്ചത്. നഗരം മോടി പിടിപ്പിക്കാന്‍ തങ്ങളുടെ വാസസ്ഥലങ്ങള്‍ ഒറ്റരാത്രികൊണ്ടാണ് ഷീറ്റുകൊണ്ട് ഒളിപ്പിച്ചതെന്ന് ചേരി നിവാസികളും പറയുന്നു.

ശുചീകരണത്തിനെത്തുന്നവര്‍ റോഡിന് ചുറ്റുമുള്ള ഭാഗങ്ങള്‍ മാത്രമാണ് വൃത്തിയാക്കുന്നതെന്നും പരാതികള്‍ ഉയര്‍ന്നു .കഴിഞ്ഞ 50 വര്‍ഷത്തിനിടയില്‍ ശുചിത്വ പരിപാടി കണ്ടിട്ടില്ലെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. മുംബൈയിലെ ചേരികള്‍ വിദേശരാജ്യ പ്രതിനിധികളുടെ കാഴ്ചയില്‍ നിന്ന് മറയ്ക്കാന്‍ അധികാരികള്‍ നടത്തിയ ശ്രമങ്ങള്‍ വലിയ ചര്‍ച്ചയായതോടെയാണ് ചേരി പ്രദേശം മനഃപൂര്‍വ്വം മറച്ചതല്ലെന്ന വിശദീകരണവുമായി ബിഎംസി അധികൃതര്‍ രംഗത്തെത്തിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News