ഇഎസ്ഐ ആനുകൂല്യം: തൊഴിലാളികളുടെ ശമ്പള പരിധി വർദ്ധിപ്പിക്കണമെന്ന് എൻകെ പ്രേമചന്ദ്രൻ എംപി

തൊഴിലാളികളുടെ ഇഎസ്ഐ ആനുകൂല്യത്തിനുള്ള ശമ്പള പരിധി വർദ്ധിപ്പിക്കണമെന്ന് എൻ കെ പ്രേമചന്ദ്രൻ എംപി.ശമ്പള പരിധി 21,000 ത്തില്‍ നിന്നും 40,000 ആയി വര്‍ദ്ധിപ്പിക്കണമെന്ന് ലോകസഭയിലെ . ശൂന്യവേളയിലാണ് അദ്ദേഹം ഉന്നയിച്ചത്.തൊഴിലാളികളുടെ ശമ്പളത്തില്‍ ഉണ്ടായ വര്‍ദ്ധനമൂലം ബഹുഭൂരിപക്ഷം വരുന്ന തൊഴിലാളികളും ഇഎസ്ഐ ആനുകൂല്യത്തിന്‍റെ പരിധിക്ക് പുറത്തായിട്ടുണ്ട് എന്നും കൊല്ലം എംപി ചൂണ്ടിക്കാട്ടി.വിഷയത്തിൽ അടിയന്തിരമായി ഇടപെട്ട് സ്വത്വര നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം കേന്ദ്ര സർക്കാറിനോട് ആവശ്യപ്പെട്ടു.

അവശ്യസാധനങ്ങളുടെ വിലക്കയറ്റവും പണപ്പെരുപ്പവും മുലമാണ് ശമ്പള വര്‍ദ്ധന ഉണ്ടായിട്ടുളളത്. ശമ്പള വര്‍ദ്ധന കാരണം ജീവിത നിലവാരം മെച്ചപ്പെട്ടിട്ടില്ല. ശമ്പള വര്‍ദ്ധനയോടൊപ്പം ഇഎസ്ഐ ആനുകൂല്യത്തിനുളള വരുമാന പരിധി പുതുക്കി നിശ്ചയിക്കാത്തതിനാല്‍ തൊഴിലാളികളും ആശ്രിതരും ആരോഗ്യ പരിപാലനത്തിനും ചികിത്സാചിലവിനും വളരെയേറെ ബുദ്ധിമുട്ട് അനുഭവിക്കുയാണ് എന്നും പ്രേമചന്ദ്രൻ പറഞ്ഞു.

സെന്‍ട്രല്‍ കൗണ്‍സില്‍ ഫോര്‍ റിസര്‍ച്ച് ഇന്‍ ഹോമിയോപ്പതി (സി.സി.ആര്‍.എച്ച്) കോട്ടയം കുറിച്ചി മെന്‍റല്‍ ഹെല്‍ത്ത് ഹോമിയോപ്പതി ആശുപത്രിയെ നാഷണല്‍ ഹോമിയോപ്പതി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഇന്‍ മെന്‍റല്‍ ഹെല്‍ത്ത് (എന്‍.എച്ച്.ആര്‍.ഐ.എം.എച്ച്) ആയി ഉയര്‍ത്തിയിട്ടുണ്ടെന്ന് കേന്ദ്ര ആയൂഷ് വകുപ്പ് മന്ത്രി സര്‍ബാനന്ദ സോനോവാള്‍ എന്‍.കെ.പ്രേമചന്ദ്രന്‍ എം.പിയെ ലോകസഭയില്‍ അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here