ജി-20 അദ്ധ്യക്ഷപദവി ഇന്ത്യക്ക് ലഭിച്ച അവസരമായി ഉപയോഗിക്കും: അമിതാഭ് കാന്ത്

ജി-20 യുടെ അദ്ധ്യക്ഷപദവി കൈവന്നതോടെ കാര്യപരിപാടികളോടു പ്രതികരിക്കുന്നതിനുപകരം അവ നിശ്ചയിക്കാനുള്ള അവസരമാണ് ഇന്ത്യയ്ക്കു ലഭിച്ചതെന്ന് ജി 20 ഷെര്‍പ്പ അമിതാഭ് കാന്ത്. ലോകത്തിലെ ഏറ്റവും വലിയ യുവജനസംഖ്യയുമുള്ള രാഷ്ട്രമെന്ന നിലയില്‍ ഇന്ത്യയ്ക്കു ഗണ്യമായതോതില്‍ ജനസംഖ്യാപരവും ഭൂരാഷ്ട്രതന്ത്രപരവുമായ സ്വാധീനമുണ്ട്. ഇത് അദ്ധ്യക്ഷസ്ഥാനത്തിന്, അതിന്റെ മുന്‍ഗണനകള്‍ കേന്ദ്രീകരിക്കാനും അതോടൊപ്പം രാജ്യത്തിന്റെ മികച്ച സമ്പ്രദായങ്ങള്‍ ലോകവുമായി പങ്കിടാനും ഉചിതമായ അവസരമൊരുക്കുന്നുവെന്നും അമിതാഭ് പറഞ്ഞു ആഗോളവെല്ലുവിളികളെ മാറ്റത്തിനുള്ള അവസരങ്ങളാക്കിയെടുക്കുമെന്നും അമിതാഭ് കൂട്ടിച്ചേര്‍ത്തു

മൂന്ന് ദിവസത്തെ ഉച്ചകോടിക്കായി ജി-20 രാജ്യങ്ങളുടെ പ്രതിനിധികള്‍ മുംബൈയില്‍ എത്തിയതോടെ ജി-20 ഉച്ചകോടിക്കായി മുംബൈയില്‍ വലിയ ഒരുക്കങ്ങളാണ് നടത്തിയിരിക്കുന്നത്. കാലാവസ്ഥാ വ്യതിയാനത്തിന്റെ കെടുതികള്‍ വന്നുകൊണ്ടിരിക്കുന്നതിനൊപ്പം, കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ നിരവധി പ്രതിസന്ധി ഘട്ടത്തിലൂടെ ലോകം കടന്നു പോകുമ്പോഴാണ് ജി 20 യെ നയിക്കാനുള്ള അവസരം ഇന്ത്യക്കു ലഭിക്കുന്നത്

അതേസമയം, ഇന്ത്യയുടെ അധ്യക്ഷതയില്‍ ജി 20 രാജ്യങ്ങള്‍ വന്‍ പുരോഗതിയുണ്ടാക്കുമെന്ന് ഐ.എം.എഫ് ഡെപ്യൂട്ടി മാനേജിങ് ഡയറക്ടര്‍ ഗീത ഗോപിനാഥ്. കടക്കെണിയില്‍ നിന്നുള്ള ആശ്വാസം, ക്രിപ്‌റ്റോ കറന്‍സിയുടെ നിയന്ത്രണം, കാലാവസ്ഥ ധനകാര്യം എന്നിവയില്‍ പുരോഗതിയുണ്ടാവുമെന്ന് ഗീത ഗോപിനാഥ് പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News