ബീഹാര്‍ വിഷമദ്യ ദുരന്തം; മരിച്ചവരുടെ എണ്ണം 60 ആയി

ബീഹാറില്‍ സരണ്‍ ജില്ലയിലെ ചപ്രയിലുണ്ടായ വിഷമദ്യ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 60 ആയി. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് സൂചന. 2016 മുതല്‍ മദ്യനിരോധനം നിലവിലുള്ള സംസ്ഥാനത്താണ് വിഷമദ്യ ദുരന്തമുണ്ടായിട്ടുള്ളത്. സംസ്ഥാനത്ത് 6 മാസത്തിനിടെ ഉണ്ടാകുന്ന മൂന്നാമത്തെ മദ്യ ദുരന്തമാണിത്.

ചൊവ്വാഴ്ച നടന്ന ഒരു പരിപാടിയില്‍വച്ച് മദ്യപിച്ചവരാണ് മരിച്ചത്. നിരവധി പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്ന് ഇഷ്വപുര്‍ പൊലീസ് അറിയിച്ചു. മരിച്ചവരുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകൂവെന്ന് പൊലീസ് വ്യക്തമക്കി. ചീകിത്സയില്‍ കഴിയുന്ന നിരവധി പേര്‍ക്ക് കാഴ്ചശക്തി നഷ്ടമായതായും വിവരമുണ്ട്. സംഭവത്തില്‍
അന്വേഷണം പ്രഖ്യാപിച്ചതായി മുഖ്യമന്ത്രി നിതീഷ് കുമാര്‍ അറിയിച്ചു.

ഗ്രാമത്തില്‍ മറ്റാര്‍ക്കെങ്കിലും സമാനമായ ലക്ഷണങ്ങള്‍ കാണിക്കുന്നുണ്ടോ എന്ന പരിശോധന പൊലീസും ആരോഗ്യ വകുപ്പ് നടത്തുന്നുണ്ട്.2016 മുതല്‍ മദ്യ നിരോധനം നിലവിലുള്ള സംസ്ഥാനത്താണ് ഈ അവസ്ഥ. ഈ വര്‍ഷം ബിഹാറില്‍ നൂറിലധികം പേരാണ് വ്യാജമദ്യ ദുരന്തത്തില്‍ മരിച്ചത്. നേരത്തേ കഴിഞ്ഞ മാര്‍ച്ചിലുണ്ടായ മദ്യദുരന്തത്തില്‍ 32 പേര്‍ മരിച്ചിരുന്നു. അതേസമയം, സംഭവത്തില്‍ നിതീഷ് കുമാര്‍ സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനവുമായി ബിജെപി രംഗത്തെത്തി.

2016 മുതല്‍ മദ്യനിരോധനം നിലനില്‍ക്കുന്ന സംസ്ഥാനമായതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കേണ്ടതാണെന്നും മുഖ്യമന്ത്രി നിതീഷ് കുമാര്‍ പറഞ്ഞു. മദ്യം കഴിച്ചാല്‍ തീര്‍ച്ചയായും മരിക്കുമെന്ന് മദ്യദുരന്തത്തില്‍ മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കാനുള്ള സാധ്യതയെ തള്ളിക്കളഞ്ഞു കൊണ്ട് മുഖ്യമന്ത്രി നിതീഷ് കുമാര്‍ പ്രതികരിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here