തിരുവനന്തപുരം നഗരസഭയിൽ അക്രമ സമരം;പ്രതിപക്ഷ അംഗങ്ങൾക്ക് സസ്പെൻഷൻ

നഗരസഭ കൗൺസിലിൽ അക്രമം കാണിച്ച പ്രതിപക്ഷ അംഗങ്ങളുടെ സസ്പെൻഷന് വ്യക്തമായ കാരണമുണ്ടെന്ന് മേയർ ആര്യ രാജേന്ദ്രൻ.5 കൗൺസിലർമാരെയാണ് സസ്പെൻഡ് ചെയ്തിരിക്കുന്നത്. മേയറുടെ ഡയസിലും ബിജെപി അംഗങ്ങൾ പ്രതിഷേധവുമായി എത്തിയതിനെ തുടർന്നാണ് നടപടി.പോലീസിന് നേരെയും ഇന്ന് യുഡിഎഫ് അംഗങ്ങൾ കയ്യേറ്റം നടത്തി.

ബിജെപി -യുഡിഎ എഫ് അംഗങ്ങൾ കൗൺസിൽ യോഗം തടസ്സപ്പെടുത്തുന്നത് അനുവദിക്കാനാവില്ലെന്നും അനാശ്യപ്രതിഷേധം കാരണം ജനങ്ങൾക്കു വേണ്ടിയുള്ള പദ്ധതികളാണ് മുടങ്ങുന്നതെന്നും മേയർ ചൂണ്ടിക്കാട്ടി.നഗരസഭ വികസന പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകും എന്നും മേയർ പറഞ്ഞു.

സമരങ്ങൾ പരിധി ലംഘിക്കുന്ന സാഹചര്യമാണുള്ളത്. സസ്പെൻഷൻ നടപടി നിയമപരമായുള്ളതാണ്.അംഗങ്ങൾ കോടതി വിധി മാനിക്കണമെന്നും ആര്യ രാജേന്ദ്രൻ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News