ലോകത്തിന്റെ ഡിസൈന്‍ ഹബ്ബായി സംസ്ഥാനത്തെ മാറ്റും: മുഖ്യമന്ത്രി

കൊച്ചിയില്‍ ഡിസൈന്‍ വീക്കിന് തുടക്കമായി.കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ ആതിഥ്യം വഹിക്കുന്ന കൊച്ചി ഡിസൈന്‍ വീക്കിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിച്ചു. ലോകത്തിന്റെ ഡിസൈന്‍ ഹബ്ബായി സംസ്ഥാനത്തെ മാറ്റുക എന്ന ലക്ഷ്യത്തോടെ വിദഗ്ധരുടെ പങ്കാളിത്തത്തോടെ കേരളത്തില്‍ ഡിസൈന്‍ നയം രൂപീകരിക്കുമെന്ന് ചടങ്ങില്‍ മുഖ്യമന്ത്രി പറഞ്ഞു.

കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ ആതിഥ്യം വഹിക്കുന്ന കൊച്ചി ഡിസൈന്‍ വീക്ക് ബോള്‍ഗാട്ടിയിലാണ് നടക്കുന്നത്. രാജ്യത്തിന്റെ ഭാവി ക്രിയേറ്റീവ് ഇക്കോണമിയിലാണന്നും ഇതിനായി സമഗ്രമായ ഡിസൈന്‍ നയം ആവശ്യമാണന്നും ചടങ്ങില്‍ മുഖ്യമന്ത്രി പറഞ്ഞു.കൊച്ചി ഡിസൈന്‍ വീക്കില്‍ പങ്കെടുക്കുന്ന ദേശീയ-അന്തര്‍ദേശീയ വിദഗ്ധരെ നയരൂപീകരണത്തില്‍ ഉള്‍പ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ഡിസൈന്‍ മേഖലയ്ക്ക് മുതല്‍ക്കൂട്ടായി മെയ്ഡ് ഇന്‍ കേരള ബ്രാന്‍ഡ് ഉടന്‍ തന്നെ സര്‍ക്കാര്‍ ആരംഭിക്കുമെന്ന് വ്യവസായ മന്ത്രി പി.രാജീവ് പറഞ്ഞു.

സ്‌കൂളുകളിലും കോളേജുകളിലും ഡിസൈന്‍ ചിന്ത വര്‍ധിപ്പിക്കുന്നതിനായി വേള്‍ഡ് ഡിസൈന്‍ കൗണ്‍സില്‍ തയ്യാറാക്കിയ താത്പര്യപത്രം വേള്‍ഡ് ഡിസൈന്‍ കൗണ്‍സില്‍ അധ്യക്ഷ പോള ഗസാര്‍ഡ് മുഖ്യമന്ത്രി പിണറായി വിജയന് ചടങ്ങില്‍ കൈമാറി.കൊച്ചി ഡിസൈന്‍ വീക്കിന്റ ഭാഗമായി ബോള്‍ഗാട്ടി ഐലന്‍ഡില്‍ നടക്കുന്ന ഉച്ചകോടിയില്‍ 21വിഷയങ്ങളില്‍ പാനല്‍ ചര്‍ച്ചകളും പ്രഭാഷണങ്ങളും നടക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News