രണ്ടാം ഘട്ട ദേശീയ കര്‍ഷക പ്രക്ഷോഭം ഉടന്‍: വിജു കൃഷ്ണന്‍ കൈരളി ന്യൂസിനോട്

രണ്ടാം ഘട്ട ദേശീയ കര്‍ഷക പ്രക്ഷോഭം ഉടനെന്ന് കിസാന്‍ സഭ ദേശീയ ജന. സെക്രട്ടറി വിജു കൃഷ്ണന്‍. ഏപ്രില്‍ 5 ന് 10 ലക്ഷം പേര്‍ അണിനിരക്കുന്ന പാര്‍ലമെന്റ് മാര്‍ച്ച് സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. അഖിലേന്ത്യാ കിസാന്‍ സഭയുടെ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷം കൈരളി ന്യൂസിനോട് സംസാരിക്കുകയായിരുന്നു വിജു കൃഷ്ണന്‍.

അഖിലേന്ത്യാ കിസാന്‍ സഭ; ജനറല്‍ സെക്രട്ടറി വിജു കൃഷ്ണന്‍; പ്രസിഡണ്ട് അശോക് ധാവ്‌ളെ

അഖിലേന്ത്യാ കിസാന്‍ സഭ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ജനറല്‍ സെക്രട്ടറിയായി വിജു കൃഷ്ണനെയും പ്രസിഡണ്ടായി അശോക് ധാവ്‌ളെയെയുമാണ് തെരഞ്ഞെടുത്തത്. കേരളത്തില്‍ നിന്നും 9 അംഗങ്ങളാണ് സഭയിലുള്ളത്. പി കൃഷ്ണപ്രസാദ് ഫിനാന്‍സ് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡണ്ടുമാരായി 9 പേരാണുള്ളത്. ഇ പി ജയരാജനും എം വിജയകുമാറുമാണ് കേരളത്തില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട വൈസ് പ്രസിഡണ്ടുമാര്‍.

9 ജോയിന്റ് സെക്രട്ടറിമാരെയും തെരഞ്ഞെടുത്തു. വൈസ് പ്രസിഡന്റുമാരില്‍ മലയാളിയായ എസ്.കെ പ്രീജയും ഉള്‍പ്പെടുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News