പെട്രോളിയം വിലവർദ്ധനവ്: സംസ്ഥാനങ്ങളെ പഴിചാരി കേന്ദ്ര മന്ത്രി

കേരളമടക്കമുള്ള സംസ്ഥാനങ്ങൾ പെട്രോളിയം ഉല്പന്നങ്ങൾക്കുമേൽ അമിതമായ മൂല്യവർധിത നികുതി ചുമത്തുന്നതാണ് പെട്രോളിയം വിലവർദ്ധനവിന് കാരണമെന്നു കേന്ദ്ര പെട്രോളിയം-പ്രകൃതി വാതക കാര്യ മന്ത്രി ഹർദീപ് സിംഗ് പുരി ലോക് സഭയിൽ പ്രസ്താവിച്ചു.

കെ. മുരളീധരൻ എം.പിയുടെ ഉപചോദ്യത്തിനു മറുപടിയായായണ് മന്ത്രി ഇക്കാര്യം പ്രസ്താവിച്ചത്. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡോയിലിന് വില കുറഞ്ഞിട്ടും ഇന്ത്യൻ വിപണിയിൽ പെട്രോളിയം ഉൽപ്പന്നങ്ങൾക്ക് വില കുറയാത്തത്‌ എന്തെന്നായിരുന്നു കെ. മുരളീധരൻ എം.പിയുടെ ചോദ്യം.

ഇതിനു മറുപടി പറയവെയാണ് കേരളം, വെസ്റ്റ് ബംഗാൾ, തമിഴ്നാട്, ആന്ധ്ര, തെലങ്കാന, ചാർഘണ്ഡ് എന്നീ സംസ്ഥാനങ്ങൾ അമിതമായ മൂല്യവർദ്ധിത നികുതി പെട്രോളിയം ഉൽപ്പന്നങ്ങൾക്ക് മുകളിൽ ചുമത്തുന്നുവെന്നു മന്ത്രി ആരോപിച്ചത്. അന്താരാഷ്ട്ര വിനിമയ നിരക്കിലുണ്ടാകുന്ന മാറ്റവും പെട്രോളിയം വിലവർദ്ധനവിന് കാരണമാകുന്നുവെന്ന് മന്ത്രി പ്രസ്താവിച്ചു.

ഇന്ത്യയുടെ പല അയൽരാജ്യങ്ങളിൽ നിന്നും വ്യത്യസ്തമായി ഇന്ത്യയ്ക്ക് ഊർജസുരക്ഷിതത്വമുണ്ടെന്നും മന്ത്രി പറഞ്ഞു. മന്ത്രിയുടെ മറുപടി പ്രതിപക്ഷ അംഗങ്ങളുടെ പ്രതിക്ഷേധത്തിനു കാരണമായി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News