ഭിന്നശേഷി വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുന്ന സ്ഥാപനങ്ങളുടെ വാഹനങ്ങള്‍ക്ക് സര്‍ക്കാര്‍ സ്‌കൂള്‍ വാഹനങ്ങളുടെ നിരക്കിലുള്ള ടാക്‌സ് നടപ്പിലാക്കും

ഭിന്നശേഷി വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുന്ന സ്ഥാപനങ്ങളുടെ വാഹനങ്ങള്‍ക്ക് സര്‍ക്കാര്‍ സ്‌കൂളുകളിലെ വാഹനങ്ങളുടെ നിരക്കിലുള്ള ടാക്‌സ് മുന്‍കാല പ്രാബല്യത്തോടെ നടപ്പിലാക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. വിദ്യാര്‍ത്ഥികള്‍ക്കായി വിദ്യാ വാഹന്‍ ആപ്പ് അടുത്ത മാസം പുറത്തിറക്കുമെന്നും മന്ത്രി പറഞ്ഞു. മോട്ടോര്‍ വാഹന വകുപ്പിന്റെ പരാതി പരിഹാര അദാലത്ത് ‘വാഹനീയം 2022’ ഇടുക്കി ചെറുതോണിയില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

മോട്ടോര്‍ വാഹന വകുപ്പിന്റെ കണക്കുകള്‍ പ്രകാരം 4 ലക്ഷത്തി 19 നായിരം വാഹനങ്ങളാണ് ഇടുക്കി ജില്ലയില്‍ ഉള്ളത്. അതുകൊണ്ട് തന്നെ
ജനങ്ങളുടെ ദൈനദിന ജീവിതവുമായി മോട്ടര്‍ വാഹന വകുപ്പ് നിരന്തരം ബന്ധം പുലത്തുന്നുവെന്ന് മന്ത്രി പറഞ്ഞു. ഭിന്നശേഷി വിദ്യാര്‍ഥികളെ പഠിപ്പിക്കുന്ന സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ സ്‌കൂള്‍ വാഹനങ്ങളുടെ ടാക്‌സ് ഇളവ് മുന്‍കാല പ്രാബല്യത്തോടെ നടപ്പാക്കുമെന്ന് മന്ത്രി പ്രഖ്യാപിച്ചു. ആര്‍ട്ടിഫിഷല്‍ നിരീക്ഷണ ക്യാമറകള്‍ പ്രവര്‍ത്തന സജ്ജമായെന്നും ഉദ്യോഗസ്ഥര്‍ പക്ഷാപാതപരമായി പെരുറുന്നത് ഇതോടെ അവസാനിക്കുമെന്നും മന്ത്രി കൂട്ടി ചേര്‍ത്തു.

സംസ്ഥാന മോട്ടോര്‍ വാഹന വകുപ്പിന്റെ പരാതി പരിഹാര അദാലത്ത് ജില്ലാ തല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ അധ്യക്ഷനായിരുന്നു. അഡീഷണല്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ പി.എസ്. പ്രമോജ് ശങ്കര്‍, ജില്ലാ കലക്ടര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരും ജനപ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു. പരാതികള്‍ വേഗത്തില്‍ പരിഹരിക്കുന്നതിനായി ഫെസിലിറ്റേഷന്‍ സെന്ററിന്റെ സൗകര്യവും ഒരുക്കിയിരുന്നു. നിരവധി ആളുകള്‍ അദാലത്ത് പ്രയോജനപ്പെടുത്തി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News