
ഭാരത് ജോഡോ യാത്ര വിജയിക്കില്ലെന്ന് പറഞ്ഞവർക്ക് മറുപടിയുമായി രാഹുൽ ഗാന്ധി.യാത്ര തെക്കെ ഇന്ത്യയിൽ മാത്രം വിജയിക്കുമെന്നാണ് ആദ്യം ചിലർ പറഞ്ഞത്. എന്നാൽ മഹാരാഷ്ട്ര, മധ്യപ്രദേശ്, ഇപ്പോൾ രാജസ്ഥാനിലും വൻ ആൾക്കൂട്ടമായിരുന്നു യാത്രയിൽ പങ്കാളികളായത് എന്നതും രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി.ഇത് തന്റെ യാത്രയല്ല രാജ്യത്തെ ജനങ്ങളുടെ യാത്രയാണെന്ന് രാഹുൽ ഗാന്ധിപറഞ്ഞു.
യാത്ര ഹിന്ദി ബെൽറ്റിൽ വിജയിക്കില്ല എന്ന് ചിലർ പറഞ്ഞു.ഭരണത്തിൽ ഇല്ലാത്ത മധ്യപ്രദേശിൽ ആളുകൾ യാത്രയ്ക്ക് പൂർണ
പിന്തുണ നൽകിയതായും അദ്ദേഹം വ്യക്തമാക്കി.2024 തിരഞ്ഞെടുപ്പ് ഒരുക്കങ്ങളുമായി ബന്ധപ്പെട്ടുള്ള ചോദ്യങ്ങൾ തന്നോട് ചോദിക്കേണ്ട എന്നും താൻ കോൺഗ്രസ് അധ്യക്ഷ പദവിയിയിലില്ല എന്നും രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി.
ചൈനയുടെ കടന്നുകയറ്റത്തെക്കുറിച്ച് കേന്ദ്രം മൗനം പാലിക്കുന്നു.ലഡാക്കിലും അരുണാചലിലും ചൈന ചെയ്യുന്നത് കേന്ദ്രം കാണുന്നില്ലേ എന്നും രാഹുൽ ചോദിച്ചു .
കോൺഗ്രസ് ഏകാധിപതികളുടെ പാർട്ടിയല്ലെന്നും അവിടെ പലവിധ അഭിപ്രായങ്ങൾ ഉണ്ടാകും എന്നും രാഹുൽ ഗാന്ധി ജയ്പൂരിൽ മാധ്യമങ്ങളോട് പറഞ്ഞു. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളായ കേരളത്തിലും കർണ്ണാടകയിലും വൻ സ്വീകാര്യതയാണ് ലഭിച്ചത് എന്നും രാഹുൽ ഗാന്ധി പറഞ്ഞു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here