മൗലാന ആസാദ് നാഷണല്‍ ഫെലോഷിപ്പ് നിര്‍ത്തലാക്കാനുള്ള നീക്കം ന്യൂനപക്ഷ വിരുദ്ധം: കൊടിക്കുന്നില്‍ സുരേഷ് എംപി ലോക്‌സഭയില്‍

മൗലാന ആസാദ് നാഷണല്‍ ഫെലോഷിപ്പ് നിര്‍ത്തലാക്കാനുള്ള തീരുമാനം ന്യൂനപക്ഷ വിരുദ്ധവും ന്യൂനപക്ഷ വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസത്തിനുള്ള അവസരത്തെ ഇല്ലാതാക്കാനുള്ള ശ്രമം ആണെന്നും കൊടിക്കുന്നില്‍ സുരേഷ് എം പി ലോക്‌സഭയിലെ ശൂന്യ വേളയില്‍ പറഞ്ഞു.

മുസ്ലിം, സിഖ്, ജെയിന്‍, പാര്‍സി ക്രിസ്ത്യന്‍ , ബുദ്ധിസ്റ്റ് വിഭാഗത്തില്‍ ഉള്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് ഉപരിപഠനത്തിന് ഏറെ പ്രയോജനപ്പെടുന്ന ഫെലോഷിപ്പ് രാജ്യത്തെ ആദ്യ വിദ്യാഭ്യാസ മന്ത്രിയും സ്വാതന്ത്ര്യ സമര സേനാനിയുമായ മൗലാന അബുള്‍ കലാം ആസാദിന്റെ സ്മരണാര്‍ഥം 2006 ല്‍ പ്രധാന മന്ത്രി ഡോ മന്‍മോഹന്‍സിങ് താല്‍പര്യമെടുത്ത് ആരംഭിച്ചതാണ് എന്നും ഈ പദ്ധതി നിര്‍ത്തലാക്കുന്നത് വിദ്യാഭ്യാസത്തില്‍ അവസര തുല്ല്യത ന്യൂനപക്ഷങ്ങള്‍ക്ക് ഇല്ലാതാക്കാനുള്ള അജണ്ട ആണെന്നും് എം പി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News