നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ അക്രമം; പ്രതിപക്ഷസമരം പരിധി ലംഘിക്കുന്നെന്ന് മേയര്‍ ആര്യാ രാജേന്ദ്രന്‍

തിരുവനന്തപുരം നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ പ്രതിപക്ഷത്തിന്റെ അക്രമം. അതിക്രമം കാട്ടിയ 9 ബിജെപി കൗണ്‍സലര്‍മാരെ സസ്‌പെന്റ് ചെയ്തു. പ്രതിപക്ഷ സമരം പരിധി ലംഘിക്കുന്നുവെന്ന് മേയര്‍ ആര്യാ രാജേന്ദ്രന്‍ പറഞ്ഞു. കൗണ്‍സില്‍ യോഗം ആരംഭിക്കുന്നതിനു മുന്‍പു തന്നെ ബിജെപി കൗണ്‍സലര്‍മാര്‍ ഡയസില്‍ കടന്ന് പ്രതിഷേധം ആരംഭിച്ചു. തുടര്‍ന്ന്, ഡയസിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ച യുഡിഎഫ് കൗണ്‍സലര്‍മാരെ പൊലീസ് തടഞ്ഞതോടെ ഉന്തും തള്ളും വാക്കേറ്റവുമായി. പ്രതിഷേധത്തെ തുടര്‍ന്ന് കൗണ്‍സില്‍ യോഗം അരമണികൂറോളം വൈകിയാണ് ആരംഭിച്ചത്.

കൗണ്‍സില്‍ നടപടികള്‍ തുടങ്ങാന്‍ അനുവദിക്കാതെ ബി ജെ പി -യുഡി എഫ് കൗണ്‍സലര്‍മാര്‍ പ്രതിഷേധിച്ചു. പിടിച്ചു മാറ്റാന്‍ ശ്രമിച്ചപൊലീസുകാരെ ബി ജെ പി കൗണ്‍സിലര്‍മാര്‍ അക്രമിച്ചു. പ്രതിപക്ഷ അക്രമത്തെ തുടര്‍ന്ന് കൗണ്‍സില്‍ നടപടികള്‍ പൂര്‍ത്തിയാക്കാതെ യോഗം അവസാനിച്ചു. പ്രതിപക്ഷം സമരത്തിന്റെ പേരില്‍ പരിധി ലംഘിക്കുന്നുവെന്ന് മേയര്‍ ആര്യാ രാജേന്ദ്രന്‍ പറഞ്ഞു.

മേയര്‍ക്കെതിര സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് ഹൈക്കോടതി ഉള്‍പ്പെടെ നേരത്തെ വ്യക്തമാക്കിയിരുന്നുവെങ്കിലും പ്രതിപക്ഷം അക്രമസമരം തുടരുകയാണ് ചെയ്തത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here