
ഡൽഹിയിൽ അഞ്ചാംക്ലാസ് വിദ്യാർത്ഥിനിയെ ക്രൂരമായി മർദ്ധിച്ച അദ്ധ്യാപിക അറസ്റ്റിൽ. ദൽഹിയിലെ മോഡൽബസ്തി പ്രദേശത്തിലെ പ്രാഥമിക വിദ്യാലയത്തിലെ അധ്യാപികയായ ഗീത ദേശ്വാളിനെയാണ് ദൽഹി പോലീസ് അറസ്റ്റ് ചെയ്തത്.
അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയായ വന്ദനയ്ക്കാണ് ക്രൂരമായ മർദ്ദനമേൽക്കേണ്ടിവന്നത്. അദ്ധ്യാപിക കത്രികകൊണ്ട് കുട്ടിയെ അടിക്കുകയും തുടർന്ന് സ്കൂളിന്റെ ഒന്നാം നിലയിൽനിന്ന് കുട്ടിയെ താഴേക്ക് എറിയുകയുമായിരുന്നു. സംഭവം നടന്നയുടൻ സ്ഥലത്തെത്തിയ സമീപവാസികളാണ് കുട്ടിയെ ആശുപത്രിയിലേക്കു മാറ്റിയത്. കുട്ടി അപകടനില തരണം ചെയ്തുവെന്നാണ് റിപ്പോർട്ടുകൾ.
സംഭവം നടന്ന പ്രദേശത്ത് ആളുകൾ തടിച്ചുകൂടുകയും സംഘർഷാവസ്ഥ നിലനിൽകുകയും ചെയ്തിരുന്നു. പിന്നീട് പോലീസ് വന്നശേഷമാണ് ആളുകളെ ഒഴിപ്പിച്ചതും പ്രദേശത്ത് സമാധാനാന്തരീക്ഷം പുനഃസ്ഥാപിച്ചതും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here