ഇസിഎച്ച്‌എസ്‌ ചികിത്സ ആലപ്പുഴയിലെ രണ്ട്‌ ആശുപതികളിൽ കൂടി

വിരമിച്ച സൈനികർക്ക്‌ ചികിത്സ ലഭ്യമാക്കുന്ന ഇസിഎച്ച്‌എസ്‌ പദ്ധതിയുടെ ഭാഗമായി ആലപ്പുഴ പാർല മെന്റ്‌ മണ്ഡലത്തിൽ രണ്ട്‌ ആശുപത്രികൾ കൂടി തിരഞ്ഞെടുത്തിട്ടുണ്ടെന്ന് എ.എം.ആരിഫ്‌ എം.പി.യുടെ ചോദ്യത്തിന്‌ മറുപടിയായി കേന്ദ്ര പ്രതിരോധ സഹമന്ത്രി അജയ്‌ ഭട്ട്‌ ലോക്‌ സഭയിൽ വ്യക്തമാക്കി.

നിലവിൽ പദ്ധതിയുടെ കീഴിൽ ചികിത്സ ലഭ്യമായിട്ടുള്ള അഞ്ച്‌ ആശുപത്രികൾ പുറമേ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രി (തുമ്പോളി), കെയർ ക്രാഫ്റ്റ്‌ ആശുപത്രി (കരുവാറ്റ) എന്നിവയാണ്‌ പുതിയതായി ഉൾപ്പെടുത്തിയത്‌. ഇതോടെ സംസ്ഥാനത്ത്‌ ഈ പദ്ധതിയുടെ പ്രയോജനം ലഭ്യമായ ആശുപത്രികളുടെ എണ്ണം 143 ആയി ഉയർന്നതായും മികച്ച ചികിത്സ ഉറപ്പാക്കാൻ ഡിജിറ്റലെസേഷൻ അടക്കമുള്ള നടപടികൾ സ്വീകരിച്ചുവരികയാണെന്നും മന്ത്രി രേഖാമൂലം നൽകിയ മടുപടിയിൽ വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News