രാജ്യത്തിന്റെ വികസനത്തിന് എംഎസ്എംഇയെ പ്രോത്സാഹിപ്പിക്കണം: ജോണ്‍ ബ്രിട്ടാസ് എം പി രാജ്യസഭയില്‍

രാജ്യത്തിന്റെ വികസനത്തിന് ചെറുകിട വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കണമെന്ന് ജോണ്‍ ബ്രിട്ടാസ് എംപി രാജ്യസഭയില്‍. അതിനു വേണ്ട സഹായം എംഎസ്എംഇകള്‍ക്ക് കേന്ദ്രത്തിന്റെ ഭാഗത്ത് നിന്ന് ലഭിക്കുന്നില്ലെന്നും ബ്രിട്ടാസ് എം.പി സഭയില്‍ ആരോപിച്ചു. നോട്ട് നിരോധനവും കൊവിഡും രാജ്യത്തെ 1000ത്തോളം വരുന്ന എംഎസ്എംഇകളെ കാര്യമായി ബാധിച്ചുവെന്നും ഇതുമൂലം ചെറുകിട തൊഴിലാളികള്‍ വലിയ കഷ്ടതയാണ് അനുഭവിക്കുന്നതെന്നും എം പി ചൂണ്ടിക്കാട്ടി.

കാര്‍ഷിക മേഖലയിലും കേന്ദ്രത്തിന്റെ പിന്തുണയോ സഹായമോ ലഭിക്കുന്നില്ലെന്നും രാജ്യത്തെ കര്‍ഷകര്‍ക്ക് വേണ്ടി സംസാരിക്കുന്നത് ഭരണപക്ഷത്തിന് ഇഷ്ടമല്ലെന്നും 700ഓളം കര്‍ഷകര്‍ക്കാണ് കേന്ദ്രത്തിന്റെ കര്‍ഷക വിരുദ്ധ നയം കാരണം ജീവന്‍ നഷ്ടമായതെന്നും എം.പി രൂക്ഷ വിമര്‍ശനം സഭയില്‍ ഉയര്‍ത്തി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News