സ്വിസ്, ജർമൻ കോൺസൽ ജനറൽമാർ സാങ്കേതിക സർവകലാശാല സന്ദർശിച്ചു

സാങ്കേതികവിദ്യാഭാസ രംഗത്ത് പഠന-ഗവേഷണ സഹകരണം, ഇന്റേൺഷിപ്പ്, അധ്യാപക-വിദ്യാർത്ഥി വിനിമയ പരുപാടി, ഇരട്ടബിരുദം എന്നിവ സാധ്യമാക്കാൻ എ.പി.ജെ അബ്ദുൽകലാം സാങ്കേതികശാസ്ത്ര സർവകലാശാല സ്വിറ്റ്സർലൻഡ് കോൺസൽ ജനറൽ, ജർമൻ ഡെപ്യൂട്ടി കോൺസൽ ജനറൽ എന്നിവരുമായി ചർച്ചനടത്തി. സ്വിറ്റ്സർലൻഡിലെ അപ്ലൈഡ് സയൻസ് സർവകലാശാലയുമായി അക്കാദമിക പങ്കാളിത്തം ഉറപ്പാക്കാൻ എല്ലാ സഹായവും സ്വിറ്റ്സർലൻഡ് കോൺസൽ ജനറൽ ജോനാസ് ബ്രൺഷ്വിഗ് വാഗ്ദാനം ചെയ്തു.

ജർമ്മൻ ഡെപ്യൂട്ടി കോൺസൽ ജനറൽ ഫ്രെഡ്രിക്ക് ബിർഗെലെൻ, തിരുവനന്തപുരത്തെ ജർമ്മനിയുടെ ഓണററി കോൺസൽ ജനറൽ ഡോ.സയ്യിദ് ഇബ്രാഹിം എന്നിവരും സർവകലാശാല സന്ദർശിച്ചു. ജർമ്മനിയിലെ മികച്ച സർവ്വകലാശാലകളുമായുള്ള സഹകരണം, എം.ടെക് പാഠ്യപദ്ധതിയിൽ വിദേശഭാഷ പഠനത്തിൽ ജർമ്മൻ ഭാഷ ഉൾകൊള്ളിക്കുക, ജർമ്മൻ സർവ്വകലാശാലകളുമായി ചേർന്നുള്ള ഇന്റേൺഷിപ്പുകൾ, ഗവേഷണ സഹകരണ സാധ്യതകൾ എന്നിവ സംഘം ചർച്ച ചെയ്തു.

വൈസ് ചാൻസലർ ഡോ. സിസ തോമസ്, രജിസ്ട്രാർ ഡോ.എ. പ്രവീൺ, ഡീൻ റിസർച്ച് ഡോ. ഷാലിജ് പി.ആർ, ഇന്റർണൽ ക്വാളിറ്റി അഷുറൻസ് സെൽ കോർഡിനേറ്റർ ഡോ. ഗോപകുമാർ.കെ, ഇൻഡസ്ട്രി അറ്റാച്ച്മെന്റ് സെൽ കോർഡിനേറ്റർ അരുൺ അലക്സ് എന്നിവർ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News