മോദി സർക്കാർ ജനങ്ങൾക്കെതിരെ യുദ്ധം പ്രഖ്യാപിക്കുന്നു;കോൺഗ്രസിൻ്റെ നിലപാടുകൾ ദൗർഭാഗ്യകരം: മുഖ്യമന്ത്രി

രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിച്ച് മോദി സർക്കാർ ജനങ്ങളോട് യുദ്ധം പ്രഖ്യാപിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.മോദി ഭരണത്തിൽ കർഷകർക്ക് രക്ഷയില്ലാതായി . വിദേശ കരാറുകൾ കർഷകരെ സാരമായി ബാധിച്ചുവെന്നും അഖിലേന്ത്യ കിസാൻ സഭ ദേശീയ സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.

യുപിഎ സർക്കാർ ഒപ്പുവെച്ച ആസിയാൻ കരാർ കർഷകരെ പ്രതികൂലമായി ബാധിച്ചു. നിലവിലെ കേന്ദ്ര സർക്കാർ കോർപ്പറേറ്റുകൾക്ക് ആനുകൂല്യങ്ങൾ വാരിക്കോരി നൽകുകയാണ് എന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

വർഗ്ഗീയതക്കെതിരെ വിട്ടുവീഴ്ച്ചയില്ലാത്ത നിലപാടാണ് വേണ്ടത്. അത്തരം നിലപാടുകൾ കൊണ്ടു മാത്രമേ മതനിരപേക്ഷതയെ സംരക്ഷിക്കാനാവു. വർഗ്ഗീയതക്കെതിരെ കോൺഗ്രസ് സ്വീകരിക്കുന്ന നിലപാടുകൾ ദൗർഭാഗ്യകരമാണ്. അതാണ് കോൺഗ്രസിൻ്റെ സംസ്ഥാന അധ്യക്ഷൻ്റെ അടക്കം വാക്കുകൾ സൂചിപ്പിക്കുന്നത് എന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

കേന്ദ്ര സർക്കാറിൻ്റെ തെറ്റായ നയങ്ങളെ എതിർക്കുന്ന സംസ്ഥാനത്ത് വികസനം വരാൻ പാടില്ല എന്ന നിലപാട് ഫെഡറൽ തത്വങ്ങൾക്ക് എതിരാണ്.സംസ്ഥാനത്തിൻ്റെ വികസത്തിന് കേന്ദ്ര-സംസ്ഥാന സർക്കാറുകൾക്ക് തുല്യപ്രാധാന്യമാണുള്ളത്. എന്നാൽ കേരളത്തിൻ്റെ കാര്യത്തിൽ കേന്ദ്രത്തിൻ്റെ നിലപാട് വാചകങ്ങളിൽ ഒതുങ്ങുന്നു എന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

സംഘ പരിവാറിൻ്റെ ആവശ്യം രാജ്യമെങ്ങും അവരുടെ ആശയങ്ങൾ പ്രചരിക്കണമെന്നതാണ് . ചിലയിടത്ത് അതിന് നല്ല വേരോട്ടമുണ്ട്. എന്നാൽ കേരളത്തിൽ അതു നടക്കുന്നില്ല എന്നും മുഖ്യമന്ത്രി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here