എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡൻ്റായി വിപി സാനു തുടരും

എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡൻ്റായി വിപി സാനുവും ജനറൽ സെക്രട്ടറിയായി മയൂഖ് വിശ്വാസ്‌ എന്നിവർ തുടരും.ഹൈദരാബാദിലെ മല്ലു സ്വരാജ്യം നഗറിൽ 13 മുതൽ നടന്നുവന്നഎസ്എഫ്ഐഅഖിലേന്ത്യാ സമ്മേളനമാണ് ഇരുവരെയും വീണ്ടും തെരഞ്ഞെടുത്തത്. സാനു മൂന്നാം തവണയും മയൂഖ് രണ്ടാം തവണയുമാണ് തുടർച്ചയായി തെരഞ്ഞെടുക്കപ്പെടുന്നത്.ആദ്യമാണ്‌ തുടർച്ചയായി മൂന്നാം തവണ പ്രസിഡന്റ്‌ പദവിയിൽ ഒരാൾ തെരഞ്ഞെടുക്കപ്പെട്ടത്‌.

കെ അനുശ്രീ, സംഗീത ദാസ്, എ അശോക്‌ നാഗരാജു, നിതീഷ്‌ നാരായണൻ, പ്രതികൂർ റഹ്‌മാൻ , എന്നിവരാണ്‌ വൈസ്‌ പ്രസിഡന്റുമാർ.
ആദർശ്‌ എം സജി, പി എം ആർഷോ, ശ്രീജൻ ഭട്ടാചാര്യ, ദീപ്‌സിത ധർ, സന്ദീപൻ ദേവ്, ദിനിത്‌ ദണ്ഡഎന്നിവരെ ജോയിന്റ്‌ സെക്രട്ടറിമാരായും സമ്മേളനം അംഗീകരിച്ചു തെരഞ്ഞെടുത്തു.

നിരുബെൻ , സുഭാഷ്‌ ഝക്കർ , അമിത്‌ താക്കൂർ , ഐഷി ഘോഷ്‌ എന്നിവരെ കേന്ദ്ര സെക്രട്ടറിയറ്റ്‌ അംഗങ്ങളായും തെരഞ്ഞെടുതിട്ടുണ്ട്. 19 അംഗ സമിതിയിൽ ഒരു ഒഴിവുണ്ട്‌. 83 അംഗ കേന്ദ്ര കമ്മറ്റിയിൽ കേരളത്തിൽ നിന്നും ഒൻപത്‌ പേരെയാണ് തെരഞ്ഞെടുത്തത്

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News