‘മയ്യഴിപ്പുഴയുടെ തീരങ്ങളിൽ’ സിനിമയാകുന്നു; സംവിധാനം രഞ്ജിത്ത്

എം മുകുന്ദൻ രചന നിർവ്വഹിച്ച നോവലായ മയ്യഴിപ്പുഴയുടെ തീരങ്ങളിൽ സിനിമയാകുന്നു.ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്താണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഐഎഫ്എഫ്കെ സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്തു കൊണ്ട് സാംസ്കാരിക മന്ത്രി വിഎൻ വാസവനാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.രാജ്യാന്തര ചലച്ചിത്രമേളയുടെ സമാപന ചടങ്ങിൽ എം മുകുന്ദനായിരുന്നു മുഖ്യാതിഥി.

മയ്യഴിപ്പുഴയുടെ തീരങ്ങളിലെ ദാസനേയും ചന്ദ്രികയേയും ആർക്കും മറക്കാനാവില്ലെന്ന് സമാന സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് മന്ത്രി വാസവൻ പറഞ്ഞു. ഇങ്ങനെയൊരു വാർത്ത അറിയുമ്പോൾ എല്ലാവരും സന്തോഷിക്കും. അതുകൊണ്ടാണ് ഈ വേദിയിൽ വെച്ച് ഇക്കാര്യം പറഞ്ഞതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ചലച്ചിത്രമേളയിലേക്ക് വന്നത് നന്നായെന്നും മയ്യഴിപ്പുഴയുടെ തീരങ്ങളിൽ സിനിമയാവുന്നു എന്ന നല്ല വാർത്തയുംകൊണ്ടാണ് തിരികെ മാഹിയിലേക്ക് താൻ തിരിച്ചുപോകുന്നതെന്നും എം മുകുന്ദൻ മന്ത്രിയുടെ പ്രഖ്യാപനത്തിന് ശേഷം പ്രതികരിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News