ബിജെപിയെ നേരിടാൻ ധൈര്യമില്ലാത്തവർക്ക് പാർട്ടി വിടാം: രാഹുൽ ഗാന്ധി

ബിജെപിയെ അധികാരത്തിൽ നിന്നും താഴെയിറക്കുമെന്ന് രാഹുൽ ഗാന്ധി. കോൺഗ്രസ് പാർട്ടി മരിക്കുന്നുവെന്നും ഇല്ലാതായെന്നുമൊക്കെ പ്രചരിപ്പിക്കുന്നത് സത്യമല്ല. ജനങ്ങൾക്കിടയിൽ കോൺഗ്രസ് പാർട്ടി ഒരു അത്ഭുതമാണ്. തൻ്റെ വാക്ക് എഴുതിവെച്ചോളു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബിജെപിയെ നേരിടാൻ ധൈര്യമില്ലാത്തവർക്ക് പാർട്ടി വിടാം. ബിജെപിയെ ഭയമുള്ളവരെ പാർട്ടിക്ക് ആവശ്യമില്ല.കോൺഗ്രസ് പാർട്ടിയെ വിലകുറച്ച് കാണരുത്. ജനലക്ഷങ്ങളുടെ മനസിൽ ഇപ്പോഴും നിലനിൽക്കുന്ന പ്രത്യയശാസ്ത്രമാണതെന്നും ഭാരത് ജോഡോ യാത്രയുടെ നൂറാം ദിവസം മാധ്യമങ്ങളോട് അദ്ദേഹം വ്യക്തമാക്കി.

ഫാസിസത്തിനെതിരെ ഉറച്ച് നിൽക്കുന്ന കോൺഗ്രസ് കാര്യക്ഷമമല്ലെന്ന് വരുത്തിതീർക്കാൻ ബി.ജെ.പിയും മാധ്യമങ്ങളും ശ്രമിച്ചെന്നും തനിക്കെതിരെയും ആസൂത്രിതമായ അപവാദ പ്രചാരണം നടത്തുന്നുണ്ടെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here