ആവേശകരമായ ഖത്തർ ലോകകപ്പ് അവസാന മത്സരങ്ങളിലേക്ക് കടക്കുന്നു. ഇന്ന് ലൂസേഴ്‌സ് ഫൈനലും നാളെ ഫൈനലും നടക്കും.
മൂന്നാം സ്ഥാനത്തിനുള്ള ലൂസേഴ്‌സ് ഫൈനലിൽ ക്രോയേഷ്യ ഇന്ന് മൊറോക്കോയെ നേരിടും. രാത്രി 8.30 നാണ് മത്സരം. ക്രോയേഷ്യ അർജന്റീയോടും മൊറോക്കോ ഫ്രാൻസിനോടുമാണ് സെമി ഫൈനലിൽ തോറ്റത്. മത്സരത്തിൽ നേരിയ ഒരു മുൻതൂക്കം ക്രോയേഷ്യക്ക് അവകാശപ്പെടാമെങ്കിലും ഏതുനിമിഷവും മൊറോക്കോ അട്ടിമറി നടത്താനുള്ള സാധ്യതയുമുണ്ട്.
അതേസമയം, നാളെ രാത്രി 8.30 നാണ് കലാശപ്പോരാട്ടം. ഫ്രാൻസും അർജന്റീനയും ഏറ്റുമുട്ടുന്ന ഫൈനൽ പോരാട്ടത്തിൽ ഇരുടീമുകളും വിജയപ്രതീക്ഷയിലാണ്. ഇതിഹാസതാരം മെസ്സിയുടെ അവസാന മത്സരം കൂടിയാണ് നാളത്തെ ഫൈനൽ. അതുകൊണ്ടുതന്നെ, നാളെ കിരീടം നേടി മെസ്സിക്ക് മികച്ച യാത്രയയപ്പ് നൽകാമെന്നുള്ള ആത്മവിശ്വാസത്തിലാണ് അർജന്റീനിയൻ ടീം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here