രാത്രിയിലും കൗൺസിൽ ഹാളിനുള്ളിൽ പ്രതിഷേധ സമരം; നഗരസഭ അംഗങ്ങളെ അറസ്റ്റ് ചെയ്തു നീക്കി

തിരുവനന്തപുരം നഗരസഭ കൗൺസിൽ ഹാളിൽ ബിജെപി അംഗങ്ങൾ നടത്തിയ പ്രതിഷേധ സമരത്തിൽ നടപടിയുമായി പൊലിസ്. നഗരസഭ കൗൺസിൽ യോഗത്തിലെ പ്രതിഷേധ സമരം അക്രമ സമരമായതിനെ തുടർന്ന് 9 അംഗങ്ങളെ ഇന്നലെ മേയർ സസ്പെൻഡ് ചെയ്തിരുന്നു. ഇതിനെതിരെ ബിജെപി അംഗങ്ങൾ രാത്രിയിലും കൗൺസിൽ ഹാളിൽ സമരം നടത്തുകയായിരുന്നു.തുടർന്നാണ് പൊലിസ് ബിജെപി കൗൺസിലർമാരെ അറസ്റ്റ് ചെയ്ത് നീക്കിയത്.

ബിജെപി അംഗങ്ങൾ മേയർ ആര്യ രാജേന്ദ്രൻ ഡയസിലെത്തുന്നത് ഇന്നലെ തടഞ്ഞിരുന്നു.എന്നാൽ പ്രതിഷേധങ്ങളെ മറികടന്ന് മേയർ ഡയസിലെത്തി. നഗരസഭയിൽ നടക്കുന്ന സമരം അനാവശ്യമെന്ന് മേയർ ആര്യ രാജേന്ദ്രൻ പറഞ്ഞു. ജനങ്ങളെ ബുദ്ധിമുട്ടിപ്പിക്കുന്ന സമരം പ്രതിപക്ഷം അവസാനിപ്പിക്കണം. കത്ത് വിവാദത്തിൽ സിബിഐ അന്വേഷണം വേണ്ടെന്ന ഹൈക്കോടതി നിലപാട് അംഗീകരക്കണമെന്നും ആര്യ രാജേൻ വ്യക്തമാക്കി.നഗരസഭ വികസന പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുമെന്നും മേയർ കൂട്ടിച്ചേർത്തു.ഇതിൽ പ്രതിഷേധിച്ച് കൗണ്‍സിൽ ഹാളിൽ 24 മണിക്കൂർ പ്രതിഷേധ സമരം നടത്താൻ ബിജെപി അംഗങ്ങൾ തീരുമാനിക്കുകയായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here