കേരള കേന്ദ്ര സർവകലാശാല യൂണിയൻ: എസ്എഫ്ഐക്ക് 5 സീറ്റുകളിൽ വിജയം

കാസർകോട്ടെ കേരള കേന്ദ്ര സർവ്വകലാശാലയിൽ എസ്എഫ് ഐ നേടിയത് ഉജ്ജ്വല വിജയം. വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റ്, സെക്രട്ടറി സ്ഥാനങ്ങളുൾപ്പെടെ നേടിയാണ് എസ്എഫ് ഐ യൂണിയൻ നിലനിർത്തിയത്. സർവ്വകലാശാലയെ കാവിവത്ക്കരിക്കാനുള്ള ശ്രമം നടക്കുന്നതിനിടെയാണ് എസ് എഫ് ഐ മുന്നേറ്റം.

കാസർകോട് പെരിയ ആസ്ഥാനമായ കേരള കേന്ദ്ര സർവകലാശാല വിദ്യാർത്ഥി യൂണിയൻ തിരഞ്ഞെടുപ്പിൽ മേജർ സീറ്റിൽ 10 ൽ 5 ഉം നേടിയാണ് എസ് എഫ് ഐ വിജയം. എസ്‌എഫ്‌ഐ കാസർകോട്‌ ജില്ലാകമ്മിറ്റിയംഗം ബി ദീക്ഷിത വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റായും എൻ അസ്‌ന സുൽത്താന സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു. മൂന്ന് കൗൺസിലർ സ്ഥാനവും എസ് എഫ് ഐ ക്ക് ലഭിച്ചു. എൻഎസ്‌യുവിന് 3 സീറ്റും, എബിവിപി ക്ക് 1 സീറ്റും  ഐസക്ക് 1 സീറ്റുമാണ് ലഭിച്ചത്. സർവ്വകലാശാലയെ കാവി വത്ക്കരിക്കാനുള്ള നീക്കത്തിനെതിരായ പ്രതിരോധമാണ് എസ്എഫ്ഐ യുടെ വിജയമെന്ന് പ്രസിഡന്റ് ദീക്ഷിത പറഞ്ഞു.

10 മേജർ സീറ്റിൽ 5 സീറ്റുകളാണ് എസ്എഫ്ഐ ക്ക് ലഭിച്ചത്. 54 ക്ലാസ്‌ പ്രതിനിധികളിൽ എസ്‌എഫ്‌ഐക്ക് 28 ഉം എൻഎസ്‌യുവിന് 11 ഉം എബിവിപിക്ക് 11 ഉം, ഐസക്ക് 2 ഉം സ്വതന്ത്രന് 1 സീറ്റും ലഭിച്ചു. ഒരുസീറ്റിൽ മത്സരം നടന്നില്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News