ADVERTISEMENT
വിനോദ സഞ്ചാരികളെ ആകർഷിച്ച് കെഎസ്ആര്‍ടിസി ആരംഭിച്ച ബജറ്റ് ടൂറിസം പദ്ധതി ഒരുവര്‍ഷം പിന്നിടുമ്പോള്‍ നേടിയത് ചരിത്ര വരുമാന നേട്ടം. കൈവരിച്ചത് മികച്ച വരുമാനനേട്ടം. ഇതു വരെയുള്ള കോര്‍പ്പറേഷന്റെ ചരിത്രത്തില്‍ ടിക്കറ്റിതര വരുമാനത്തിൽ ഏറ്റവും കൂടുതൽ ലാഭം നല്‍കിയ പദ്ധതിയായി ബജറ്റ് ടൂറിസം മാറിയിരിക്കുകയാണ്.
2021 നവംബറിലാണ് കോർപ്പറേഷൻ ബജറ്റ് ടൂറിസം സെല്‍ ആരംഭിക്കുന്നത്. 2021 നവംബര്‍ മുതല്‍ 2022 ഒക്ടോബര്‍വരെ പത്ത് കോടി നാൽപത്തിയഞ്ച് ലക്ഷം ( 10,45,06,355 )രൂപയുടെ വരുമാനമാണ് പദ്ധതിയിലൂടെ കെഎസ്ആർടിസി ലഭിച്ചത്.
പതിനാല് ജില്ലകളിലെയും തെരഞ്ഞെടുത്ത ഡിപ്പോകളില്‍നിന്നാണ് വിനോദ സഞ്ചാരികൾക്കായി ബജറ്റ് ടൂറിസം സർവ്വീസ് നടത്തുന്നത്. കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ 602 ടൂര്‍ പാക്കേജുകളിലായി 2907 ട്രിപ്പുകള്‍ നടത്തി. ആകെ രണ്ട് ലക്ഷത്തിനടുത്ത് ( 1,94,184) ആളുകൾ പദ്ധതി വഴി യാത്രചെയ്തു. മൊത്തം ഏഴ് ലക്ഷത്തി എഴുപത്തി ഏഴായിരം കിലോമീറ്ററിന് മുകളിൽ ( 7,77,401) ആണ് സഞ്ചരിച്ച ദൂരം.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.