ബഫർ സോൺ സർവ്വേ: സമയം നീട്ടണമെന്ന് വയനാട്ടിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ

ബഫർ സോൺ ഉപഗ്രഹ സർവ്വേയിൽ പരാതി നൽകാനുള്ള സമയം ദീർ ഘിപ്പിക്കണമെന്ന് വയനാട്ടിലെ തദ്ദേശസ്ഥാപനങ്ങൾ ആവശ്യപ്പെട്ടു.ബഫർ സോൺ പരിധിയിൽ വരുന്ന പഞ്ചായത്ത്‌,നഗരസഭാ വാർഡുകളിൽ യോഗങ്ങൾ വിളിച്ചു ചേർക്കും.ബത്തേരി,മാനന്തവാടി നഗരസഭകളും വിവിധ പഞ്ചായത്തുകളും ഹെൽപ്‌ ഡെസ്കുകൾ ആരംഭിക്കാനും തീരുമാനിച്ചിട്ടുണ്ട്‌.

അതേ സമയം ബഫർസോണിൽ കെസിബിസി സമരത്തിലേക്ക് നീങ്ങുന്നു. വിഷയത്തിൽ സർക്കാരിനെതിരെ സമരം തുടങ്ങാനാണ് കെസിബിസി തീരുമാനം.കെസിബിസിയുടെ സമരം തിങ്കളാഴ്ച്ച കൂരാച്ചുണ്ടിൽ താമരശ്ശേരി ബിഷപ്പ് സമരം ഉദ്ഘാടനം ചെയ്യും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News