തമ്പാനൂരിൽ റോഡ് അടക്കും; രണ്ടാഴ്ചത്തേക്ക് ഗതാഗത നിയന്ത്രണം

തിരുവനന്തപുരത്ത് തമ്പാനൂരിനടുത്ത് അപകടാവസ്ഥയിലായിരുന്ന മാൻഹോളിന്‍റെ പുനർനിർമ്മാണ പ്രവൃത്തി ആരംഭിച്ചു. ഇതെ തുടർന്ന് 18 ദിവസത്തെയ്ക്ക് അരിസ്റ്റോ ജംഗ്ഷൻ മുതൽ തമ്പാനൂർ വരെയുള്ള ഭാഗത്ത് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. വാഹനങ്ങൾക്ക് കൃത്യമായ രീതിയിൽ ബദൽ സംവിധാനമേർപ്പെടുത്തിയിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.

അരിസ്റ്റോ ജംഗ്ഷൻ വ‍ഴി തമ്പാനൂർക്ക് പോകുന്ന വ‍ഴിയിലാണ് രണ്ട് മാൻഹോളുകൾ അപകടാവസ്ഥയിലായത്. റോഡ് താ‍ഴ്ന്ന് പോകുന്ന അവസ്ഥ ഉണ്ടായ പശ്ചാത്തലത്തിലാണ് ജല അതോറിറ്റി അടിയന്തര പുനർ നിർമ്മാണത്തിന് തീരുമാനിച്ചത്. 18 ദിവസം കൊണ്ട് പണി പൂർത്തിയാക്കാനാണ് നിർദേശം. നിർമ്മാണ പ്രവൃത്തി ആരംഭിച്ചതിനെതുടർന്ന് അരിസ്റ്റോ ജംഗ്ഷൻ മുതൽ തമ്പാനൂരിനടുത്ത് വാൻറോസ് ജംഗ്ഷൻ വരെ പൊലീസ് റോഡ് അടച്ചു. ഗതാഗത തടസം ഉണ്ടാകാത്ത തരത്തിൽ ഗതാഗത ക്രമീകരണം ഏർപ്പെടുത്തിയതായി പൊലീസ് വ്യക്തമാക്കി.

ക്രിസ്തുമസ് പുതുവത്സര പശ്ചാത്തലത്തിൽ ഈ ഭാഗത്തെ ഹോട്ടലുകൾക്കായി പ്രത്യേക ക്രമീകരണം ഏർപ്പെടുത്തണമെന്ന ആവശ്യത്തെ തുടർത്ത് പൊലീസ് ബദൽ സംവിധാനമേർപ്പെടുത്തി. ജനുവരി നാല് വരെയാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News