ചക്കളത്തിൽ പോരിനും തരൂർ വിവാദങ്ങൾക്കും ശേഷം കെപിസിസി നേതൃയോഗം ഇന്ന്

ഔദ്യോഗിക വിഭാഗത്തിലെ ചേരിപ്പോരിനും ശശി തരൂർ വിവാദങ്ങൾക്കും ശേഷം പുന:സംഘടനാ ചർച്ചകൾക്കായി കെപിസിസി ഭാരവാഹിയോഗം ഇന്ന് ചേരും. വൈകിട്ട് 7 മണിക്ക് ഓൺലൈൻ ആയാണ് യോഗം. ഭാരവാഹി സ്ഥാനങ്ങൾക്കായി ഗ്രൂപ്പ് തിരിഞ്ഞുള്ള പോരാട്ടം നടക്കാനാണ് സാധ്യത.

കോൺഗ്രസിലെ പതിവ് ഗ്രൂപ്പ് തർക്കങ്ങൾക്ക് പുറമേ ശശി തരൂരിൻ്റെ നേതൃത്വത്തിൽ നടത്തുന്ന വിമത നീക്കങ്ങളും തലവേദനയായിരിക്കുന്ന പഞ്ചാത്തലത്തിലാണ് കെപിസിസി നേതൃയോഗം ഇന്ന് ചേരുന്നത്. വൈകീട്ട് 7 മണിക്ക് ഓൺലൈനായാണ് യോഗം.പുന:സംഘടനയാണ് പ്രധാന അജണ്ട.

ഭാരവാഹിസ്ഥാനങ്ങൾക്കായി സുധാകരൻ പക്ഷവും വിഡി സതീശൻ പക്ഷവും ചരട്വലികൾ ആരംഭിച്ചു കഴിഞ്ഞു.കെപിസിസി പ്രസിഡൻ്റായി സുധാകരൻ തുടരാനാണ് സാധ്യത. അതേ സമയം സുധാകരൻ തുടർച്ചയായി നടത്തുന്ന ബിജെപി അനുകൂല പ്രസ്താവനകൾ കോൺഗ്രസ് നേതാക്കൾക്കും പ്രവർത്തകർക്കുമിടയിൽ വലിയ അമർഷത്തിന് കാരണമായിട്ടുണ്ട്.ലീഗ് നേതൃത്വവും സുധാകരനെതിരാണ്.

കെ.പിസിസി ഭാരവാഹി സ്ഥാനങ്ങളും ഡിസിസി അദ്ധ്യക്ഷ സ്ഥാനവും പിടിച്ചെടുക്കാനായി വിഡി സതീശനും രംഗത്തുണ്ട്. പുനസംഘടനയിൽ എംപിമാരുടെ അഭിപ്രായങ്ങൾക്കും വിലകൽപ്പിക്കണമെന്ന നിർദേശവുമായി കെ.മുരളീധരൻ രംഗത്തെത്തിയതിന് പിന്നിലും കൃത്യമായ അജണ്ടകളുണ്ട്. വിഡി സതീശനെതിരെ തുറന്ന യുദ്ധത്തിലാണ് മുരളീധരൻ. ശശി തരൂരിനെ മുന്നിൽ നിർത്തി പുതിയ ചേരി ശക്തിപ്പെടുത്താനുള്ള ശ്രമങ്ങളിലാണ് മുരളീധരൻ.

മുസ്ലീംലീഗ് അടക്കമുള്ള ഘടകകക്ഷികൾക്കും സ്വീകാര്യനാണ് തരൂർ. ഭാരവാഹിസ്ഥാനങ്ങൾ നിലവിലെ ഗ്രൂപ്പുകൾക്ക് മാത്രമല്ല തങ്ങൾക്കും നൽകണമെന്ന ശക്തമായ നിലപാട് സ്വീകരിച്ച് മുന്നോട്ട് പോകാനാണ് തരൂർ വിഭാഗത്തിൻ്റെ തീരുമാനം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News