
ഇതിഹാസ താരം ലയണല്‍ മെസ്സിയുടെ കട്ടൗട്ട് ആരാധകര്‍ വയ്ക്കുന്നത് അത്ര പുതുമയുള്ള കാഴ്ച്ചയല്ല. എന്നാല്‍ ഇനി കാണാന്‍ പോകുന്നത് അര്‍ജന്റീന ആരാധകര്‍ കടലിനടിയില്‍ വെച്ച മിശിഹായെ കുറിച്ചാണ്.
പുള്ളാവൂര്‍ മെസ്സിക്ക് ശേഷം അര്‍ജന്റീന ആരാധകര്‍ അഭിമാനപൂര്‍വം അവതരിപ്പിക്കുകയാണ് ലക്ഷദ്വീപ് മെസ്സി. അര്‍ജന്റീന ഫൈനലിലല്‍ എത്തിയാല്‍ മെസ്സിയുടെ കട്ടൗട്ട് കടലിനടയില്‍ വെക്കുമെന്ന വാക്ക് പറഞ്ഞിരുന്നു
പുള്ളാവൂരില െമസ്സി പുഴയ്ക്ക് മുകളിലാണെങ്കില്‍, ലക്ഷദ്വീപിലെ മെസ്സി അങ്ങ് കടലിനടിത്തട്ടിലാണ്. കടലിനടിയിലെ പവിഴപുറ്റകള്‍ക്കും വര്‍ണ്ണ മത്സ്യങ്ങള്‍ക്കിടയിലും കാല്‍പന്ത് കളിയുടെ പവിഴം നില്‍ക്കുന്നത് കാണാന്‍ തന്നെ ചേലാണ്.
ഖത്തര്‍ ലോകകപ്പ് മാമാങ്കം കൊട്ടിക്കലാശാലത്തിലേക്ക് കടക്കുമ്പോള്‍ മെസ്സി ആരാധന പാരമ്യത്തിലെത്തിയിരിക്കുന്ന കാഴ്ച്ച. ഇഷ്ടതാരം ലയണല്‍ മെസ്സിക്ക് വേണ്ടി കടലില്‍ ചാടാന്‍ പോലും തയ്യാറാവുന്ന ആരാധകര്‍… ഫുടബോള്‍ കൈമാറുന്ന സുന്ദരനിമിഷങ്ങള്‍.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here