ആശങ്കയറിയിച്ച് ഖാർഗെ

ചൈനീസ് കടന്നു കയറ്റത്തിൽ ആശങ്കയറിയിച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ .ഡോക്ലാമിനടുത്തു ചൈന നടത്തുന്ന നിർമ്മാണ പ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഖാർഗെ ഇക്കാര്യം പറഞ്ഞത്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്കുള്ള കവാടമായ ഇന്ത്യയുടെ തന്ത്രപ്രധാനമായ സിലിഗുരി ഇടനാഴിക്ക് ഭീഷണിയായിരിക്കുകയാണ് ജാംഫെരി റിഡ്ജ് വരെയുള്ള ചൈനയുടെ നിർമ്മാണമെന്നും ഖാർഗെ പരാമർശിച്ചു.രാജ്യത്തിൻറെ സുരക്ഷ വലിയ ഭീഷണിയാണ് നേരിടുന്നതെന്നും ,ചൈനീസ് കടന്നു കയറ്റത്തിൽ കേന്ദ്രം ചർച്ചക്ക് എന്ന് തയ്യാറാവുമെന്നും അദ്ദേഹം ചോദിച്ചു.ഇന്ന് രാവിലെ പോസ്റ്റ് ചെയ്ത ട്വീറ്റിലാണ് അദ്ദേഹം വിഷയം ഉന്നയിച്ചത്.

ഇന്ത്യ-ചൈന അതിർത്തി സംഘർഷത്തെ കുറിച്ചുള്ള ചർച്ചയിൽ നിന്ന് കേന്ദ്ര സർക്കാർ ഒളിച്ചോടുകയാണെന്ന് കഴിഞ്ഞ ദിവസം പാർലമെന്റിലും അദ്ദേഹം ആരോപിച്ചിരുന്നു.കഴിഞ്ഞ ദിവസം ഈ വിഷയം സഭയിൽ ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും അനുമതി ലഭിച്ചിരുന്നില്ല.സഭ നടപടികൾ നിർത്തിവച്ച് രാജ്യ സഭയിൽ വിഷയം ചർച്ച ചെയ്യാൻ ആവശ്യപ്പെട്ട് നൽകിയ നോട്ടീസുകൾ തള്ളിയതോടെ പ്രതിപക്ഷം പ്രതിഷേധം ഉയർത്തിയിരുന്നു.

കടന്നു കയറ്റത്തിൽ പ്രതിരോധ മന്ത്രി സഭയെ മുഴുവൻ കാര്യങ്ങളും അറിയിച്ചില്ലെന്നും , അതിർത്തിയിലെ യഥാർത്ഥ സ്ഥിതി സഭയോടും ജനങ്ങളോടും പറയണമെന്നും ഖാർഗെ ആവശ്യപെട്ടിരുന്നു . ഇന്ത്യ -ചൈന സംഘർഷങ്ങൾ മുൻപും നടന്നിട്ടുള്ള ഇടമാണ് ഡോക്ലാം .2017 ൽ ഇവിടെയുണ്ടായ സംഘർഷം 73 ദിവസം നീണ്ടു നിന്നിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here