ബിൽക്കിസ് ബാനുവിന്റെ പുന:പരിശോധനാ ഹർജി സുപ്രീം കോടതി തള്ളി

2002ലെ ഗുജറാത്ത് കൂട്ടബലാത്സംഗക്കേസിലെ പ്രതികളുടെ ശിക്ഷാ ഇളവ് തീരുമാനിക്കാൻ ഗുജറാത്ത് സർക്കാരിനെ അനുവദിച്ച വിധിക്കെതിരെ ബിൽക്കിസ് ബാനോ സമർപ്പിച്ച പുന:പരിശോധനാ ഹർജി സുപ്രീം കോടതി തള്ളി.ബിൽക്കിസ് ബാനുവിന്റെ പുന:പരിശോധന ഹർജി സുപ്രീം കോടതി തള്ളി.ഹർജി പരിഗണിക്കുന്ന ജഡ്ജിമാരിൽ ഒരാളായ ജസ്റ്റിസ് ബേല ത്രിവേദി കഴിഞ്ഞ ദിവസം പിന്മാറിയിരുന്നു.

2002ലെ ഗുജറാത്ത് കലാപത്തിനിടെ തന്നെ കൂട്ടബലാത്സംഗം ചെയ്യുകയും കുടുംബാംഗങ്ങളെ കൊലപ്പെടുത്തുകയും ചെയ്ത കേസിൽ ജീവപര്യന്തം തടവ് അനുഭവിക്കുന്നതിനിടെ 11 പേരെ വിട്ടയച്ചതിനെ ചോദ്യംചെയ്താണ് ബില്‍ക്കിസ് ബാനു സുപ്രിംകോടതിയെ സമീപിച്ചത്.ഗുജറാത്ത് സർക്കാർ 2022 ആഗസ്റ്റ് 15നാണ് പ്രതികളെ മോചിപ്പിച്ചത്. കേന്ദ്രത്തിന്‍റെ അംഗീകാരമുണ്ടെന്നും പ്രതികളുടെ നല്ലനടപ്പ് പരിഗണിച്ചാണ് മോചിപ്പിച്ചതെന്നുമായിരുന്നു വാദം.

കേസിന്‍റെ വിചാരണ നടന്ന മഹാരാഷ്ട്രയാണ് പ്രതികളെ വിട്ടയക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കേണ്ടതെന്ന് ചൂണ്ടിക്കാട്ടി ബിൽക്കിസ് ബാനു സമർപ്പിച്ച ഹർജിയാണ് തള്ളിയത്.2022 മേയിൽ ജസ്റ്റിസ് അജയ് റസ്തോഗിയും വിക്രം നാഥും അടങ്ങുന്ന ബെഞ്ച് ഗുജറാത്തിൽ കുറ്റം നടന്നതിനാൽ ഇളവ് അഭ്യർത്ഥന പരിഗണിക്കാൻ ഗുജറാത്ത് സർക്കാരിന് അധികാരമുണ്ടെന്ന് കോടതി വിധിച്ചിരുന്നു.

ഗോധ്ര ട്രെയിൻ കത്തിച്ച സംഭവത്തിന് ശേഷം ഗുജറാത്തിൽ പൊട്ടിപ്പുറപ്പെട്ട കലാപത്തിനിടെ കൂട്ടബലാത്സംഗത്തിന് ഇരയാകുമ്പോൾ ബിൽക്കിസ് ബാനോ 21 വയസ്സും അഞ്ച് മാസം ഗർഭിണിയുമായിരുന്നു. മൂന്ന് വയസ്സുള്ള മകൾ ഉൾപ്പെടെ അവളുടെ ഏഴ് കുടുംബാംഗങ്ങളെയും ബലാത്സംഗം ചെയ്തവർ കൊലപ്പെടുത്തി.
2008 ജനുവരി 21ന് മുംബൈയിലെ പ്രത്യേക സിബിഐ കോടതി 11 പേരെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. ഇവരുടെ ശിക്ഷ പിന്നീട് ബോംബെ ഹൈക്കോടതിയും സുപ്രീം കോടതിയും ശരി വെച്ചിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News