കാർഷികത്തൊഴിലാളികൾക്ക് വേതനം നൽകുന്നതിൽ കേരളം മുന്നിൽ.

കാർഷികത്തൊഴിലാളികൾക്ക് വേതനം നൽകുന്നകാര്യത്തിൽ മുന്നിലുള്ളത് കേരളം.ഗുജറാത്ത് ആവട്ടെ ഈ കാര്യത്തിൽ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഏറെ പിന്നിലാണ്.കർഷകരുടെയും കർഷകത്തൊഴിലാളികളുടെയും വരുമാനത്തിൽ കേരളം മുന്നിലാണെന്ന് രാജ്യസഭയിൽ കൃഷിമന്ത്രി നരേന്ദ്ര സിങ്‌ തോമർ രേഖാമൂലം അറിയിക്കുകയായിരുന്നു.

രാജ്യത്തെ കർഷകർക്ക് വേണ്ടത്ര പിന്തുണയോ സഹായമോ നൽകാത്ത കേന്ദ്ര സമീപനത്തിനും മറ്റ് സംസ്ഥാനങ്ങൾക്കുമുള്ള മാതൃകയുമാണ് കാർഷിക മേഖലയിൽ കേരളത്തിന്റേത്. കേരളത്തിൽ കർഷകരുടെ ശരാശരി പ്രതിമാസ വരുമാനം 17915 രൂപയാണ്. രാജ്യത്തിലെ മൊത്തം കർഷകരുടെ ശരാശരി പ്രതിമാസ വരുമാനം 10218 രൂപ മാത്രമാണ്. കേന്ദ്രം വികസന നേട്ടം ചൂണ്ടിക്കാട്ടുന്ന ഗുജറാത്തിലാകട്ടെ കർഷക കുടുംബങ്ങളുടെ ശരാശരി പ്രതിമാസ വരുമാനം കേവലം 12631 രൂപ മാത്രമാണ്.

കർഷകത്തൊഴിലാളികൾക്ക്‌കേരളത്തിൽ 2021–-22ലെ കണക്കുപ്രകാരം ശരാശരി 736.31 രൂപയാണ്‌ ദിവസക്കൂലി.ജമ്മു കശ്‌മീർ ,ഹിമാചൽപ്രദേശ്‌,തമിഴ്നാട്‌ എന്നിവിടങ്ങളിൽ താരതമ്യേന ഉയർന്ന കൂലിയാണ്‌. ഗുജറാത്തിൽ 224.10 രൂപ മാത്രമാണ്. കൂലി ഏറ്റവും കുറവ്‌ മധ്യപ്രദേശിലാണ്‌.220.94 രൂപയാണ് ഇവിടെ കർഷകർക്ക് ലഭിക്കുന്നത്. രാജ്യത്തെ കർഷകർ നേരിടുന്ന പ്രതിസന്ധി ഈ കണക്കുകളിൽ വ്യക്തമാണ്.കർഷകർ നേരിടുന്ന പ്രതിസന്ധിയും ഒപ്പം കേന്ദ്രസർക്കാരിന്റെ കർഷക വിരുദ്ധ സമീപനത്തെയും രാജ്യസഭയിൽ ജോൺ ബ്രിട്ടാസ് എം.പി ചൂണ്ടിക്കാട്ടിയിരുന്നു. അതേസമയം കർഷകത്തൊഴിലാളികളുടെ ആത്മഹത്യ സംബന്ധിച്ച വിവരങ്ങൾ പ്രത്യേകം ശേഖരിക്കുന്നത്‌ ദേശീയ ക്രൈം റെക്കോഡ്‌സ്‌ ബ്യൂറോ അവസാനിപ്പിച്ചെന്നും മന്ത്രി അറിയിച്ചു. അപകട മരണങ്ങളും ആത്മഹത്യകളും എന്ന ശീർഷകത്തിലാണ്‌ ഇനി മുതൽ ഇത്‌ ഉൾപ്പെടുത്തുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here