മാധ്യമ പ്രവർത്തകരെ സംഘടിപ്പിക്കാൻ സംഘപരിവാർ

രാജ്യത്തെ മാധ്യമ പ്രവർത്തകരുടെ സംഘടയുണ്ടാക്കാൻ സംഘപരിവാർ യോഗം. ബിഎംഎസ് നിയന്ത്രണത്തിലുള്ള മാധ്യമ പ്രവർത്തകരുടെ സംഘടനയുടെ യോഗം ദില്ലിയിലാണ് ചേരുന്നത്.വർക്കിംഗ് ജേർണലിസ്റ്റിസ് ഓഫ് ഇന്ത്യ എന്ന് പേരിലാണ് സംഘടന രൂപികരിക്കുന്നത്.

രാജ്യത്തെ മാധ്യമ പ്രവർത്തകരെ സംഘപരിവാർ അജണ്ടയിലേക്ക് കൊണ്ട് വരുക എന്നതാണ് സംഘടനയുടെ ലക്ഷ്യം .പ്രസ് ക്ലബ്ബുകൾക്ക് പകരം മീഡിയാ ക്ലബ്ബുകൾ വേണമെന്നാണ് ഇവരുടെ ആവശ്യം.വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു.

ഡിജിറ്റൽ, ടെലിവിഷൻ, പത്രങ്ങൾ എന്നിങ്ങനെ മാധ്യമ പ്രവർത്തകർക്ക് ഒറ്റ പ്ലാറ്റ് ഫോം ലക്ഷ്യം വെച്ചാണ് സംഘടന.മാധ്യമങ്ങൾ സംഘപരിവാറിനെ അവഗണിക്കുന്നെന്നും അതിനെ പ്രതിരോധിക്കണമെന്നും സംഘടന ചൂണ്ടിക്കാട്ടുന്നു.അതേസമയം സംഘടനയുടെ കേരളത്തിൽ സംസ്ഥാന ഘടകം പ്രവർത്തനം തുടങ്ങി.കേരളത്തിൽ നിന്ന് പ്രസിഡൻ്റ് ഷിജു തറയിലും യോഗത്തില്‍ പങ്കെടുത്തു .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News