
ഷാരൂഖ് ഖാനും ദീപിക പദുക്കോണും അഭിനയിച്ച പത്താനെതിരെ ഹിന്ദു സംഘടനകൾക്ക് പുറകെ മുസ്ലിം സംഘടനയും രംഗത്ത്. സിനിമ മുസ്ലീം സമുദായത്തിന്റെ വികാരത്തെ വ്രണപ്പെടുത്തിയിരിക്കുന്നുവെന്നാണ് ആരോപണം. ചിത്രം രാജ്യത്ത് എവിടെയും റിലീസ് ചെയ്യാൻ അനുവദിക്കില്ലെന്നാണ് ഭീഷണി. സിനിമയിൽ പത്താൻമാരെ മാത്രമല്ല, മുസ്ലീം സമുദായത്തെയാകെ അപകീർത്തിപ്പെടുത്തുകയാണെന്നും മധ്യപ്രദേശ് ഉലേമ ബോർഡ് പ്രസിഡന്റ് സയ്യദ് അലി കുറ്റപ്പെടുത്തുന്നു
ചിത്രത്തിൽ സ്ത്രീകൾ അശ്ലീല നൃത്തം ചെയ്യുന്നതോടൊപ്പം പത്താന്മാരെ തെറ്റായി ചിത്രീകരിക്കുകയാണെന്നും അലി ആരോപിച്ചു. നിർമ്മാതാക്കൾ പത്താൻ എന്ന പേര് നീക്കം ചെയ്തില്ലെങ്കിൽ രാജ്യത്ത് എവിടെയും റിലീസ് ചെയ്യാൻ അനുവദിക്കില്ലെന്നും സംഘടന താക്കീത് നൽകി.
പത്താനിലെ ഗാനരംഗത്ത് ദീപിക പദുകോൺ ധരിച്ച ബിക്കിനിയുടെ നിറം ചൂണ്ടിക്കാട്ടിയാണ് തീവ്ര ഹിന്ദു സംഘടനകൾ രംഗത്തെത്തിയത്. നാണമില്ലാത്ത നിറം എന്ന അർഥം വരുന്ന ബേശരം രംഗ് വരികൾക്കൊപ്പം കാവി നിറത്തിലുള്ള ബിക്കിനി ധരിച്ച ദീപികയുടെ നൃത്തമാണ് ഹിന്ദു സംഘടനകളെ ചൊടിപ്പിച്ചത്
ചിത്രവുമായി ബന്ധപ്പെട്ട ആരും ഇത് വരെ പ്രതികരിച്ചിട്ടില്ല. അതെ സമയം ചിത്രത്തിലെ ഗാനം 5 ദിവസം കൊണ്ട് നേടിയത് ആറു കോടിയിലേറെ കാഴ്ചക്കാരെയാണ്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here