വിഷമദ്യദുരന്തത്തിൽ മരണസംഖ്യ ഉയരുന്നു; 213 പേർ അറസ്റ്റിൽ

ബി​ഹാ​റി​ൽ വി​ഷ​മ​ദ്യ ദു​ര​ന്ത​ത്തി​ൽ മരണപ്പെട്ടവരുടെ എണ്ണം ഉയരുന്നു.15 പേർ കൂടി മരണപെട്ടതോടെ ആകെ മരണം 81 ആ​യി. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത.25 പേർക്ക് കാഴ്ച്ച നഷ്ടപ്പെട്ടു.30 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുകയാണ്. ഇതിൽ 12 പേരുടെ നില ഗുരുതരമായി തുടരുന്നു.

6 ​വ​ർ​ഷം മു​മ്പ് സം​സ്ഥാ​ന​ത്ത് മ​ദ്യ​നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി​യ ശേ​ഷ​മു​ണ്ടാ​കു​ന്ന ഏ​റ്റ​വും വ​ലി​യ വി​ഷ​മ​ദ്യ ദു​ര​ന്ത​മാ​ണി​ത്.സരൺ ജില്ലയിൽ മാത്രം 74 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. സിവാൻ ജില്ലയിൽ അഞ്ചു പേരും ബെഗുസാരായി ജില്ലയിൽ രണ്ടു പേരും മരിച്ചു. വി​ഷ​മ​ദ്യം​ കാരണമുള്ള മരണങ്ങൾ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിക്കുന്നതായാണ് റിപ്പോർട്ട്.

വിഷമദ്യ ദുരന്തം സംബന്ധിച്ച മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ ബിഹാർ സർക്കാരിനോട് വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടു. പൊലീസ് രജിസ്റ്റർ ചെയ്ത കേസിന്‍റെ സ്ഥിതി, ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇരകളുടെ ചികിത്സ, ദുരിത ബാധിതരായ കുടുംബങ്ങൾക്ക് നൽകിയ നഷ്ടപരിഹാരം എന്നിവയുടെ വിശദാംശങ്ങളാണ് സംസ്ഥാന സർക്കാറിനോട് കമ്മീഷൻ ആവശ്യപ്പെട്ടത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News