മഞ്ചേശ്വരത്ത് വന്‍ ഡയമണ്ട് – സ്വർണ്ണാഭരണ കവർച്ച

മഞ്ചേശ്വരം കുഞ്ചത്തൂരില്‍ വന്‍ കവര്‍ച്ച. 10 ലക്ഷം രൂപയുടെ ഡയമണ്ട് – സ്വർണ്ണാഭരണങ്ങൾ മോഷണം പോയി. മഞ്ചേശ്വരം പൊലിസ് അന്വേഷണം ആരംഭിച്ചു. മഞ്ചേശ്വരം കുഞ്ചത്തൂരിലെ വിശ്വനാഥ ഷെട്ടിയുടെ വീട്ടിലാണ് കവർച്ച നടന്നത്. വെള്ളിഴായ്ച രാത്രിയാണ് സംഭവം.

വീട്ടിലുള്ളവർ തൊട്ടടുത്തുള്ള ക്ഷേത്രത്തില്‍ ഉത്സവത്തിന് പോയ സമയത്താണ് കവർച്ച. തിരിച്ചെത്തിയപ്പോൾ കിടപ്പുമുറിയിൽ കിടക്കയിൽ രണ്ട് സ്വർണ്ണവളകൾ കണ്ടതിനെ തുടർന്ന് പരിശോധിച്ചപ്പോഴാണ് അലമാര കുത്തിത്തുറന്നതായി വ്യക്തമായത്. 1 ലക്ഷം രൂപയുടെ ഡയമണ്ട് ആഭരണവും 9 ലക്ഷത്തോളം രൂപ വിലമതിക്കുന്ന 22 പവന്‍ സ്വർണാഭരണങ്ങളും  മോഷണം പോയി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News