‘അന്നേ പറഞ്ഞിരുന്നു ആരാകണമെന്ന് പിന്നീടത് തെളിയിച്ചു’; ഓര്‍മചിത്രവുമായി റിമി ടോമി

മലയാളികളുടെ ഇഷ്ടപ്പെട്ട സംവിധായകനും ഗായകനും നടനുമൊക്കെയാണ് വിനീത് ശ്രീനിവാസന്‍ അത്തരത്തില്‍ തന്നെ മലയാളികളുടെ പ്രിയപ്പെട്ട ഗായികയുമാണ് റിമി ടോമി. ഇപ്പോളിതാ റിമി ടോമിയും വിനീത് ശ്രീനിവാസനും ഒരുമിച്ചുള്ള ഒരു പഴയ ഫോട്ടോ റിമി തന്റെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നു. ഉദയനാണ് താരത്തില്‍ ഇരുവരും ഒരുമിച്ചു പാടിയ കരളേ…കരളിന്റെ കരളേ…എന്ന ഗാനം ഒരു സ്റ്റേജ് ഷോയ്ക്ക് ഒരുമിച്ചു പാടിയ ചിത്രമാണ് റിമി പങ്കുവെച്ചിരിക്കുന്നത്.

‘ അന്ന് ചോദിച്ചിരുന്നു ആരാവാന്‍ ആണ് ആഗ്രഹം എന്ന്, അന്ന് തന്ന മറുപടി എനിക്ക് ഒരു ഡയറക്ടര്‍ ആവണം റിമി എന്നായിരുന്നു പിന്നീട് അത് തെളിയിച്ചു ഇന്നത്തെ സൂപ്പര്‍ഹിറ്റ് ഡയറക്ടര്‍ വിനീത് ശ്രീനിവാസന്‍’ ഈ അടികുറിപ്പോടു കൂടിയാണ് റിമി ചിത്രം പങ്കുവെച്ചിരിക്കുന്നത്. ഇതിനോടകം തന്നെ ചിത്രം സോഷ്യല്‍ മീഡിയ ഏറ്റെടുത്തു.

ഭാവന സ്‌റുഡിയോസിന്റെ ബാനറില്‍ ദിലീഷ് പോത്തന്‍, ഫഹദ് ഫാസില്‍ ശ്യാം പുഷ്‌ക്കരന്‍ എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിക്കുന്ന ‘തങ്ക’ത്തിലാണ് വിനീത് ഇപ്പോള്‍ അഭിനയിച്ച് കൊണ്ടിരിക്കുന്നത്. ‘ഹൃദയ’ മാണ് വിനീതിന്റെ സംവിധാനത്തില്‍ അവസാനമിറങ്ങിയ ചിത്രം. ഏറ്റവും ജനപ്രീതിക്കുള്ള കേരള സംസ്ഥാന അവാര്‍ഡ് ഈ ചിത്രത്തിന് ലഭിച്ചിരുന്നു.

View this post on Instagram

A post shared by Rimitomy (@rimitomy)

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News