ADVERTISEMENT
കെഎസ്ആർടിസി ജീവനക്കാരുടെ നിലവിലെ യൂണിഫോമിൻ്റെ നിറം മാറ്റാൻ തീരുമാനിച്ചു.തൊഴിലാളി സംഘടനകളുടെ സംയുക്തമായ ആവശ്യത്തെ തുടർന്നാണ് ജീവനക്കാരുടെ യൂണിഫോമിൻ്റെ നിറം വീണ്ടും പരിഷ്കരിക്കാൻ തീരുമാനിച്ചിരിക്കുന്നത്.നീല ഷര്‍ട്ടും കടും നീല പാൻ്റിൽ നിന്നും കാക്കി യൂണിഫോമിലേക്ക് മടങ്ങണമെന്ന യൂണിയനുകളുടെ എകകണ്ഠമായ ആവശ്യത്തിനോട് തീരുമാനത്തോട് കെഎസ്ആർടിസി മാനേജ്മെൻ്റ് അനുകൂല നിലപാടാണ് സ്വീകരിച്ചത്.
ജനുവരി മുതൽ കാക്കിയിലേക്ക് മാറാനാണ് തീരുമാനം. ഇക്കാര്യത്തിൽ തൊഴിലാളി യൂണിയനുകൾ സിഎംഡിയുമായി ചർച്ച നടത്തി. കാക്കി യൂണിഫോമിന് പകരം 2015 മുതലാണ് നിലവിലെ നീല നിറത്തിലേക്ക് യൂണിഫോം മാറ്റം വരുത്തിയത്.കാക്കി യൂണിഫോം എന്ന ജീവനക്കാരുടെ ആവശ്യത്തോട് സിഎംഡി അനുകൂല നിലപാടാണ് സ്വീകരിച്ചത്. ഈ സാഹചര്യത്തിൽ യൂണിഫോമിനുള്ള ഓർഡർ മാനേജ്മെൻ്റ് വൈകാതെ പുറത്തിറക്കുമെന്നാണ് സൂചനകൾ.
ഡ്രൈവർക്കും കണ്ടക്ടർക്കും ഇസ്പെക്ടർക്കും കാക്കി യൂണിഫോം നൽകുന്നതിനൊപ്പം സീനിയോറിറ്റി വ്യക്തമാകാൻ ബാഡ്ജ് നൽകും. മെക്കാനിക്കൽ ജീവനക്കാർക്ക് നീല യൂണിഫോമാകും നൽകുക.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.