‘സുപ്രീംകോടതിയിൽ നിന്നും നീതി കിട്ടിയില്ലെങ്കിൽ സാധാരണക്കാർ എങ്ങോട്ട് പോകും?’ പുനഃപരിശോധനാഹർജി തള്ളിയതിനെതിരെ ഡൽഹി വനിതാകമ്മീഷൻ അധ്യക്ഷ

ബിൽക്കിസ് ബാനോ സമർപ്പിച്ച പുനഃപരിശോധനാഹർജി സുപ്രീംകോടതി തള്ളിയതിന് പിന്നാലെ വിമർശനവുമായി ഡൽഹി വനിതാകമ്മീഷൻ അധ്യക്ഷ രംഗത്ത്. വനിതാകമ്മീഷൻ അധ്യക്ഷ സ്വാതി മലിവാളാണ് ട്വിറ്ററിൽ പ്രതികരണവുമായി രംഗത്തെത്തിയത്.

‘സുപ്രീംകോടതി ബിൽക്കിസ് ബാനുവിന്റെ ഹർജി തള്ളിയിരിക്കുകയാണ്. ബിൽക്കിസ് ബാനുവിനെ പീഡിപ്പിക്കപ്പെട്ടു, മൂന്ന് മക്കളെയും കുടുംബാംഗങ്ങളെയും അക്രമികൾ കൊന്നു, പക്ഷെ ഗുജറാത്ത് ഭരണകൂടം അവരെ വെറുതെവിട്ടു. സുപ്രീംകോടതിയിൽ നിന്നുപോലും ഒരാൾക്ക് നീതികിട്ടുന്നില്ലെനിക്കിൽ പിന്നെ സാധാരണക്കാർ എങ്ങോട്ടുപോകും?’ സ്വാതി മലിവാൾ ട്വിറ്ററിൽ കുറിച്ചു.

2002ലെ ഗുജറാത്ത് കൂട്ടബലാത്സംഗക്കേസിലെ പ്രതികളുടെ ശിക്ഷാ ഇളവ് തീരുമാനിക്കാൻ ഗുജറാത്ത് സർക്കാരിനെ അനുവദിച്ച വിധിക്കെതിരെ ബിൽക്കിസ് ബാനോ സമർപ്പിച്ച പുന:പരിശോധനാ ഹർജി സുപ്രീം കോടതി തള്ളിയിരുന്നു. ഹർജി പരിഗണിക്കുന്ന ജഡ്ജിമാരിൽ ഒരാളായ ജസ്റ്റിസ് ബേല ത്രിവേദി കഴിഞ്ഞ ദിവസം പിന്മാറിയിരുന്നു.

2002ലെ ഗുജറാത്ത് കലാപത്തിനിടെ തന്നെ കൂട്ടബലാത്സംഗം ചെയ്യുകയും കുടുംബാംഗങ്ങളെ കൊലപ്പെടുത്തുകയും ചെയ്ത കേസിൽ ജീവപര്യന്തം തടവ് അനുഭവിക്കുന്നതിനിടെ 11 പേരെ വിട്ടയച്ചതിനെ ചോദ്യംചെയ്താണ് ബില്‍ക്കിസ് ബാനു സുപ്രിംകോടതിയെ സമീപിച്ചത്.ഗുജറാത്ത് സർക്കാർ 2022 ആഗസ്റ്റ് 15നാണ് പ്രതികളെ മോചിപ്പിച്ചത്. കേന്ദ്രത്തിന്‍റെ അംഗീകാരമുണ്ടെന്നും പ്രതികളുടെ നല്ലനടപ്പ് പരിഗണിച്ചാണ് മോചിപ്പിച്ചതെന്നുമായിരുന്നു വാദം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here