കാവിയിട്ടവർ പ്രായപൂർത്തിയാവത്ത കുട്ടികളെ പീഢിപ്പിച്ചാൽ കുഴപ്പമില്ല; സിനിമയിലെ വസ്ത്രമാണ് പ്രശ്നം: പ്രകാശ് രാജ്

പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഷാരൂഖ് ഖാൻ – ദീപിക പദുകോൺ ചിത്രമായ പത്താനെ ചൊല്ലി വിവാദങ്ങൾ മുറുകുന്നതിനിടയിൽ ചിത്രത്തിന് പിന്തുണയുമായി പ്രകാശ് രാജ്. കാവിയിട്ടവർ ബലാത്സംഗം ചെയ്തവരെ മാലയിട്ട് സ്വീകരിക്കുന്നതിൽ കുഴപ്പമില്ല.കാവിയിട്ടവർ പ്രായപൂർത്തിയാവത്ത കുട്ടികളെ പീഢിപ്പിച്ചാലും കുഴപ്പമില്ല. എന്നാൽ സിനിമയിൽ കാവി വസ്ത്രം ധരിക്കാൻ പാടില്ലേ?എന്നാണ് പ്രകാശ് രാജ് ട്വിറ്ററിലൂടെ ചോദിച്ചിരിക്കുന്നത്.

‘കാവി വസ്ത്രം ധരിച്ചവർ ബലാത്സംഗം ചെയ്യുന്നവരെ മാലയിട്ട് സ്വീകരിക്കുന്നതിലും പ്രായപൂർത്തിയാകാത്ത കുട്ടികളെ പീഢിപ്പിച്ചാലും കുഴപ്പമില്ല. പക്ഷേ സിനിമയിൽ വസ്ത്രം പാടില്ലല്ലേ‍?. ഇൻഡോറിൽ പ്രതിഷേധക്കാർ ഷാരൂഖിന്റെ കോലം കത്തിക്കുന്നു. അവരുടെ ആവശ്യം: ‘പത്താൻ’ നിരോധിക്കുക എന്നാണ്’- പ്രകാശ് രാജ് ട്വീറ്റ് ചെയ്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News