കാറിന്റെ ബോണറ്റിനുള്ളിൽ രാജവെമ്പാല; പാമ്പിനെ വനമേഖലയിൽ തുറന്നു വിട്ടു

കാറിന്റെ ബോണറ്റിനുള്ളിൽ രാജവെമ്പാല.വയനാട്‌ കാട്ടിക്കുളത്താണ്‌ സംഭവം. മൂന്ന് മണിക്കൂർ സമയമെടുത്താണ്‌ രാജവെമ്പാലയെപുറത്തെടുത്തത്‌.


കാട്ടിക്കുളം പനവല്ലി റോഡിൽ പുഷ്പജന്റെ വീട്ടിലെ ഷെഡിൽ നിർത്തിയിട്ട കാറിന്റെ ബോണറ്റിനുള്ളിലാണ്‌ രാജവെമ്പാലയെ കണ്ടെത്തിയന്ത്‌.ഇന്നലെ പകൽ മുറ്റത്തു കൂടെ ഇഴഞ്ഞ് കാർഷെഡിലേക്ക് കയറിയ പാമ്പിനെ വീട്ടുകാർ കണ്ടിരുന്നു. എന്നാൽ ചേരയാണെന്നാണ് കരുതിയിരുന്നത്. രാത്രിയിലും പാമ്പ് പുറത്ത് വരാത്തതിനെ തുടർന്ന് വീട്ടുകാർ
ഷെഡ്‌ പരിശോധിച്ചെങ്കിലും പാമ്പിനെ കണ്ടില്ല.
കാറിന്റെ ബോനറ്റ്‌ ത്വാറന്നപ്പോൽ അതിനുള്ളിൽ കുടുങ്ങിക്കിടക്കുകയായിരുന്നു രാജവെമ്പാല.

തൃശ്ശിലേരി സെക്ഷനിലെ വനപാലകരേയും നോർത്ത് വയനാട് വനം ഡിവിഷനിലെ പാമ്പു സംരക്ഷകൻ സുജിത്തിനേയും വീട്റ്റുകാർ വിവരമറിയിച്ചു. ഫോട്ടോ കണ്ട് ഉഗ്രവിഷമുള്ള രാജവെമ്പാലയാണ് കാറിൽ കുടുങ്ങിയതെന്ന് മനസ്സിലായ സുജിത്ത് സ്ഥലത്തെത്തി വനപാലകരുടേയും, നാട്ടുകാരുടേയും സഹായത്തോടെ കാറിൽ നിന്നും പാമ്പിനെ സുരക്ഷിതമായി പുറത്തെടുക്കുകയുമായിരുന്നു. മണിക്കൂറുകളുടെ പരിശ്രമത്തിനൊടുവിലാണ് സുജിത്ത് പാമ്പിനെ പുറത്തെടുത്തത്. പാമ്പിനെ വനമേഖലയിൽ തുറന്നു വിട്ടു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News