മാപ്പെഴുതി കൊടുത്ത് ജയിൽ മോചിതനായ സവർക്കറെ ആണ് വീര സവർക്കർ എന്ന് പറയുന്നത് ; മുഖ്യമന്ത്രി

മാപ്പെഴുതി കൊടുത്ത് ജയിൽ മോചിതനായ സവർക്കറെ ആണ് വീര സവർക്കർ എന്ന് പറഞ്ഞു ആളാക്കുന്നതും പാർലമെന്റിൽ ചിത്രം വെക്കുന്നതും എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ .രാജ്യത്തെ ഒറ്റു കൊടുത്തവരെ അധികാരത്തിൽ എത്തിച്ചത് കോൺഗ്രസ്‌ ആണെന്നും
കോൺഗ്രസിന്റെയും ബിജെപിയുടെയും നയങ്ങൾ തമ്മിൽ ഭിന്നതയില്ല എന്നും മുഖ്യമന്ത്രി പറഞ്ഞു .

അതോടൊപ്പം ഇവിടെ വർഗീയ ശക്തികൾ ആഗ്രഹിക്കുന്ന തരത്തിൽ മാറ്റാൻ ചിലർക്ക് പറ്റുന്നില്ല ,മറ്റു പ്രദേശങ്ങളെ പോലെ ഇവിടെയും ആക്കണം ,അതിനു കുഞ്ഞുങ്ങളുടെ മനസ്സിൽ വർഗീയത കുത്തി കേറ്റണം , അതിനു പാഠപുസ്തകങ്ങളിലൂടെ ഇളം മനസിലേക്ക് വർഗീയത കുത്തിവെക്കാൻ ശ്രമം നടത്തുകയാണ് , ഇതിനാണ് ഉന്നത വിദ്യാഭ്യാസ മേഖല സ്വന്തമാക്കാൻ ശ്രമിക്കുന്നത് , യൂ ഡി എഫിലെ ചിലർ പോലും ഈ കാര്യങ്ങൾ തിരിച്ചറിഞ്ഞു , വൈകിയാണെങ്കിലും ഈ കാര്യം തിരിച്ചറിഞ്ഞത് നല്ല കാര്യം ആളാണെന്നും മുഖ്യമന്ത്രി പറഞ്ഞു .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here